Image

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവ് ബലി അര്‍പ്പണം .

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 20 July, 2019
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ  അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവ് ബലി അര്‍പ്പണം .
ന്യുയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ   അഭിമുഖ്യത്തില്‍  ആണ്ട്‌തോറും നടത്തി വരുന്ന കര്‍ക്കിടവാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. July 31 ബുധനാഴ്ച  രാവിലെ ബലി തര്‍പ്പണം മുന്ന് ബാച്ചായിട്ടാണ് സംഘടിപ്പിക്കുന്നതു. ആദ്യ ബാച്ച് 7 മണിക്കും രണ്ടാം ബാച്ച് 8.0 നും മുന്നാം ബാച്ച് 9.00 നും. 



ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ചിട്ടയോടെ ചെയ്യാന്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ബോര്‍ഡ്   ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തിരുമാനിച്ചു. ഈ വര്‍ഷം പതിവിലുമേറെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതിനാലാണു ബച്ചുകളായി കര്‍മ്മ പരിപടികള്‍ സംഘടിപ്പിക്കുന്നതു.



പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന ഈ കര്‍മ്മത്തിന്റെ പ്രധാന്യം വരും തലമുറക്ക് ബോധ്യമാക്കിക്കൊടുക്കാനും, അവരെ ഇത്തരം ആചാരങ്ങള്‍ പഠിപ്പിക്കുവാനും ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ   നേതൃത്വത്തില്‍ കഴിഞ്ഞിട്ടുണ്ട്.

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ടെംപിളിന്റെ  അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവ് ബലി അര്‍പ്പണം .
Join WhatsApp News
Enviormentalist 2019-07-20 10:25:31
ബ്രാഹ്മണൻ ഉപജീവനത്തിനായി കണ്ടുപിടിച്ച 
ആചാരങ്ങളാണിതെല്ലാം. പുതിയ തലമുറ 
അതിന്റെ പുറകെ പോകേണ്ട ആവശ്യമുണ്ടോ.
ഉണ്ടെങ്കിൽ അത് അവരുടെ വീടുകളിൽ 
ചെയ്യുന്നതല്ലേ  നല്ലത്. എന്തിനാണ് അമേരിക്കയുടെ 
വൃത്തിയുള്ള പുഴകളും പുഴക്കരകളും 
അരിയും , പുല്ലും, മറ്റു ധാന്യങ്ങളും തീയും പുകയും 
കൊണ്ട് മലിനമാക്കുന്നത്. 
Stop Pollution 2019-07-20 12:18:14
  1. Elizabeth Paul

    Environmental Planner
    Phone: 914-381-7845

  2. Conservation Department


    Physical Address 
    740 West Boston Post Road
    Second Floor, Room 207
    MamaroneckNY 10543

    Phone: 914-381-7845
    Fax: 914-381-8473
വിദ്യാധരൻ 2019-07-20 12:28:16
ഭക്തിയിൻ പേരിൽ  കാട്ടും വൃത്തികേടെന്നു നിങ്ങൾ
നിറുത്തും ഭക്തന്മാരെ പമ്പരവിഡ്ഢികളെ?
പ്രകൃതി ദൈവത്തിന്റെ കരത്തിൻ വേലയെങ്കിൽ 
വികൃതി കാട്ടിയതു വികലമാക്കീടുന്നോ? 
പമ്പയും പെരിയാറും കുട്ടിച്ചോറാക്കി നിങ്ങൾ 
ഗംഗയാ പുണ്യനദി പുണ്ണാക്കി മാറ്റി കഷ്ടം! 
പൊന്തിയൊഴുകുന്നതിൽ കത്തിച്ച ശരീരങ്ങൾ 
മനുഷ്യൻ വിസർജ്ജിച്ച മലവും മാലിന്യവും 
മുങ്ങി കുളിച്ചീടുന്നുമോക്ഷ പ്രാപ്തിക്കായ് പിന്നെ 
മുത്തിക്കുടിക്കും പുണ്യ ജലമാണെന്നു ചൊല്ലി
നീ വസിച്ചിടും  വീട്ടിൽ കാട്ടുമോ ഇതുപോലെ 
ചൊല്ലുക ഭക്താ നിന്റെ തലക്ക് ഭ്രമമാണോ?
നീ നശിപ്പിച്ചു നിന്റെ പെറ്റമ്മ കൈരളിയെ 
നീ ഇപ്പോൾ തുടങ്ങുന്ന ചിറ്റമ്മെ നശിപ്പിക്കാൻ?
കൊണ്ടുവന്നിട്ടുണ്ടാവും  കാക്കയെ നാട്ടിൽ നിന്നും 
കാക്കകൾ വിരളമായി കാണുമീ നാട്ടിലോട്ട് 
കൈകൊട്ടി വിളിക്കുമ്പോൾ പറന്നെത്തിടാൻവണ്ണം 
കാക്കേടെ തലമണ്ട തിരിച്ചുകാണും നിങ്ങൾ .
ചോദിച്ചു നോക്കു നിന്റെ പുത്രകളത്രത്തോട് 
കാട്ടുമീ വൃത്തികേട് ശരിയോ തെറ്റോ എന്ന് 
വാത്മീകി  എന്ന കള്ളൻ വാത്മീകി ആകുംമുമ്പേ 
ചെയ്‌തതുമതു തന്നെ ഓർക്കുകീ നാളുകളിൽ 
മതത്തിൻ ചങ്ങലയിൽ ബന്ധിതരാണ് നിങ്ങൾ 
അതിനെ പൊട്ടിച്ചിടാൻ സമയമായി വൈകീടാതെ 
തിരിച്ചു വന്നീടില്ല  മരിച്ചോരാരും തന്നെ 
പറത്തി വിട്ടീടുകാ കാക്കയെ സ്വതന്ത്രമായി 
പറന്നു പൊന്തട്ടത് അനന്തവിഹായസ്സിൽ 

Reader 2019-07-20 12:58:56
Beautiful and critical  poem Mr. Vidyadharan Save our environment 
Donate that money 2019-07-20 13:09:30
 There are many starving people in Westchester county. There are children who don't have money to buy School supply & to pay for School lunch. There are Voluntary organizations serving the community you live - they need money.
Sponsor a school kid & pay their lunch money to the School. That is a real SACRIFICE -ബലി . Please stop polluting the Mother Environment we live.
Help the needy, that is the best Sacrifice.- andrew -any questions ? my e mail:- gracepub@yahoo.com 
CID Moosa 2019-07-20 21:41:38
why can't you do it in your swimming pool? or do it in the White House.Your president doesn't believe in climate change and pollution. Today heat measured under his butt is 110 F
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക