Image

ബിഷപ്പ് തോമസ് ഏബ്രഹാമിന് ഹൃദ്യമായ സ്വീകരണം

സജി പുല്ലാട് Published on 20 July, 2019
ബിഷപ്പ് തോമസ് ഏബ്രഹാമിന് ഹൃദ്യമായ സ്വീകരണം
ഹൂസ്റ്റണ്‍: ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് റവ തോമസ് ഏബ്രഹാമിനു ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. സഭയുടെ പ്രിസൈഡിംഗ് ബിഷപ്പായി സ്ഥാനമേറ്റതിനുശേഷം ആദ്യമായാണ് ഹൂസ്റ്റണില്‍ എത്തുന്നത്. വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ദീര്‍ഘവര്‍ഷത്തെ സഭയുടെ ഭരണപരമായ വിവിധ തലങ്ങളില്‍ സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് പ്രിസൈഡിംഗ് ബിഷപ്പായി സ്ഥാനം ഏല്‍ക്കുന്നത്.

പത്തനംതിട്ട കുമ്പളാംപൊയ്ക ഇടവകയില്‍ പരേതരായ അധ്യാപക ദമ്പതികളായ കെ.റ്റി. ഏബ്രഹാമിന്റേയും, സാറാമ്മ ഏബ്രഹാമിന്റേയും മകനാണ് ബിഷപ്പ് തോമസ് ഏബ്രഹാം. സഹധര്‍മ്മിണി പ്രൊഫ. മേരി ഏബ്രഹാം (തുരുത്തിക്കാട് ബി.എ.എം കോളജ് മുന്‍ ധനതത്വശാസ്ത്ര മേധാവി). ഷെറിന്‍, ഐറിന്‍, റോഷിന്‍ എന്നിവര്‍ മക്കളാണ്.

ഹൃസ്വ സന്ദര്‍ശനത്തിനായി ഹൂസ്റ്റണില്‍ എത്തിയ പ്രിസൈഡിംഗ് ബിഷപ്പിനു ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഭാരവാഹികള്‍ ഉജ്വലമായ വരവേല്‍പാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് മത്തായി കെ. മത്തായി (മാത്തുക്കുട്ടി), ഏബ്രഹാം തോമസ്, ബാബു കൊച്ചുമ്മന്‍, ജോണ്‍ ഏബ്രഹാം, ബെന്നി മാത്യു, സ്റ്റീഫന്‍ പതിക്കല്‍, തോമസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക