Image

മറ്റുള്ളവർ ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുപോലുമില്ല; ബിജുവും സംയക്തയും

കല Published on 21 July, 2019
മറ്റുള്ളവർ ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുപോലുമില്ല; ബിജുവും സംയക്തയും


മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. മേഘമൽഹാറും മഴയുമൊക്കെ ഉദാഹരണം. അവസാനം ജീവിതത്തിലും അവർ കമിതാക്കളായി, വിവാഹിതരുമായി. 
എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന് മറ്റുള്ളവർ പറഞ്ഞു നടന്ന കാലത്ത് തങ്ങൾ പ്രണയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് ബിജുവും സംയുക്തയും പറയുന്നു. ബിജുമായി താൻ പ്രണയത്തിലാണെന്ന് അന്ന് ഒരുപാട് ഗോസിപ്പുകൾ വന്നു. എന്നാൽ ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. അഞ്ച് മിനിറ്റിൽ കൂടുതൽ സംസാരിച്ചിട്ടുമില്ല. അവസാനം കമൽസാറിന്റെ മേഘമൽഹാർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണയം പരസ്പരം തോന്നുന്നതും പങ്കുവെക്കുന്നതും. 
പ്രണയത്തിന് ശേഷവും അഞ്ച് മിനിറ്റിൽ കൂടുതൽ ഫോൺ ചെയ്യുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാൽ കത്തുകൾ എഴുതാറുണ്ട്. ഇന്നും ബിജു ദൂരയാത്രകൾ പോകുമ്പോൾ പറയാനുള്ളതെല്ലാം കത്തെഴുതി ബാഗിൽ വെക്കാറുണ്ടെന്നും സംയക്തു പറഞ്ഞു. പുതിയ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ വിജയമായതിന് ശേഷം സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിജുവും സംയുക്തയും മനസ് തുറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക