Image

ജര്‍മന്‍ ജനതയില്‍ അഞ്ചിലൊന്നുപേരും ജീവിക്കുന്നത് ഒറ്റയ്ക്ക്

Published on 21 July, 2019
ജര്‍മന്‍ ജനതയില്‍ അഞ്ചിലൊന്നുപേരും ജീവിക്കുന്നത് ഒറ്റയ്ക്ക്

  
ബര്‍ലിന്‍: ജര്‍മന്‍ ജനതയില്‍ അഞ്ചിലൊന്നാളുകളും ജീവിക്കുന്നത് തനിച്ച്. 17.3 മില്യനാണ് ഇവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങള്‍ വച്ച് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഈ കണക്ക് തയാറാക്കിയിരിക്കുന്നത്. 41.4 മില്യണ്‍ വീടുകളുടെ കണക്ക് ഇതില്‍ പരിഗണിച്ചിട്ടുണ്ട്.

1991ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം ഒറ്റയാള്‍ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം 46 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍, മൂന്നു പേരോ കൂടുതലോ ഉള്ള വീടുകള്‍, കുടുംബമായാലും അല്ലെങ്കിലും, ഇരുപതു ശതമാനം കുറയുകയും ചെയ്തു.

യുവ തലമുറ മുന്‍പത്തേതിനെക്കാള്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ കുടുംബ വീട് വിട്ട് സ്വന്തമായി താമസിച്ചു തുടങ്ങുന്നത്, ശരാശരി വിവാഹപ്രായം കുറഞ്ഞത്, വിവാഹമോചന നിരക്ക് കൂടിയത് എല്ലാം ഈ പ്രവണതയ്ക്ക് കാരണങ്ങളാണ്.

ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഒറ്റയ്ക്കു ജീവിക്കുന്ന, 49 വയസ് വരെയുള്ള പുരുഷന്‍മാരാണ് ഒറ്റയാന്‍മാരില്‍ 64.7 ശതമാനവും. ഇതേ പ്രായത്തില്‍, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ 35.3 ശതമാനം. എന്നാല്‍, ഒറ്റയ്ക്കു താമസിക്കുന്ന ആകെ ആളുകളില്‍ വെറും പതിനാലു ശതമാനത്തിനു മാത്രമണം ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക