Image

വൃക്കരോഗത്തിന്‌ ചികിത്സയിലോ?; വിശദീകരണവുമായി റാണ ദഗുബാട്ടി

Published on 24 July, 2019
വൃക്കരോഗത്തിന്‌ ചികിത്സയിലോ?; വിശദീകരണവുമായി റാണ ദഗുബാട്ടി

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന്‌ ചികിത്സയിലെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. റാണ വൃക്കരോഗത്തിന്‌ ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നുമായിരുന്നു തെലുങ്ക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 

 ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന്‌ റാണ അമേരിക്കയിലേയ്‌ക്കു ചികിത്സയ്‌ക്കു പോയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌ റാണ.

വിജയ്‌ ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്‌ ആശംസകള്‍ നേര്‍ന്ന്‌ റാണ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനു താഴെ റാണയുടെ ആരോഗ്യത്തെയും രോഗത്തെയും സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകരും എത്തി. 

താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതില്‍ ഒരു ആരാധകന്റെ ചോദ്യം. `ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത്‌ നിര്‍ത്തൂ' എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്‌.

റാണയുടെ പ്രതികരണം പുറത്തു വന്നതോടെ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്നതിന്റെ ആശ്വാസത്തിലാണ്‌ ആരാധകര്‍.

ശരീരത്തില്‍ സോഡിയത്തിന്റെ അളവ്‌ കുറയുന്നതുമൂലമുള്ള രോഗാവസ്ഥയുണ്ടെന്ന്‌ നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അതിജീവിക്കുകയുംചെയ്‌തു. എന്നാല്‍, ഒരാഴ്‌ചയായി അമേരിക്കയിലെ പ്രശസ്‌തനായ നെഫ്രോളജിസ്റ്റ്‌ റാണയെ പരിശോധിക്കുന്നുവെയിരുന്നു പുറത്തുവന്ന വാര്‍ത്ത. വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. 

റാണ ദഗ്ഗുബട്ടിയുടെ പിതാവും പ്രമുഖ തെലുങ്ക്‌ നിര്‍മാതാവുമായ സുരേഷ്‌ ബാബുവും അമ്മ ലക്ഷ്‌മിയും അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നും നേരത്തെവന്നറിപ്പോര്‍ട്ടില്‍ പറയുന്നു. 

തന്റെ വലതുകണ്ണിന്‌ കാഴ്‌ചയില്ലെന്നും ഇടതുകണ്ണ്‌ മാറ്റിവച്ചതാണെന്നും താരം 2016ല്‍ വെളിപ്പെടുത്തിയിരുന്നു. വലതുകണ്ണിന്‌ കാഴ്‌ച കിട്ടാന്‍ നടത്തിയ ശസ്‌ത്രക്രിയ വിജയമായിരുന്നില്ല.
തെലുങ്ക്‌ ബ്ലോക്‌ ബസ്റ്റര്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റാണ ദം മാരോ ദം, ഡിപ്പാര്‍ട്ട്‌മെന്റ്‌, ഹൗസ്‌ഫുള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ
ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു.

ബാഹുബലിയിലൂടെയാണ്‌ തെന്നിന്ത്യയിലാകെ പരിചിതനാകുന്നത്‌. ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിന്‌ ലഭിച്ച അതേ സ്വീകാര്യത റാണയ്‌ക്കും ലഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക