Image

കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു

Published on 24 July, 2019
കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു


കുവൈത്ത് സിറ്റി: കുവൈത്തില്‍ വെയിറ്ററായി തുശ്ചമായ വരുമാനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന സുരേഷ് കുമാര്‍ (45) ബ്ലഡ് പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിക്കുകയും തുടര്‍ന്നു നടത്തിയ ഓപ്പറേഷനുശേഷം രണ്ടു കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. 

തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശിയായ സുരേഷ് ഓപ്പറേഷനു ശേഷം അദാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് റൂമിലാണുള്ളത്. ജോലി ചെയ്തിരുന്ന കുവൈത്ത് പേള്‍സ് കാറ്ററിംഗ് കമ്പനി അദ്ദേഹത്തെ തുടര്‍ ചികിത്സക്കും മറ്റുമായി നാട്ടിലയക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിവരികയാണ്. നാട്ടില്‍ സുരേഷിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. ഭാര്യയും മൂന്നു പെണ്‍മക്കളുമുള്ള കുടുംബം ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കഴിഞ്ഞുപോരുന്നത്. 

നാട്ടിലെത്തിച്ച് കൃത്യമായ തുടര്‍ചികിത്സ ലഭ്യമാക്കിയാലെ സുരേഷിന് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളൂ. സുരേഷിന്റെ കുടുംബത്തിന് അത് സാധ്യമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ സഹായം തേടുകയാണ് സുരേഷിന്റെ കുടുംബം. സുരേഷിനെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവറ്റിന്റെ നേതൃത്വത്തില്‍ ഒരു ചികിത്സ സഹായനിധി സ്വരൂപിച്ചു മുന്നോട്ട് പോവുകയാണ് പ്രവര്‍ത്തകര്‍. 

സുരേഷിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 60685849, 67059835 (ഫഹാഹീല്‍) 97683397 (അബു ഹലീഫ), 97910261 (അബ്ബാസിയ), 50855101 (സാല്‍മിയ) എന്നീ നന്പറുകളില്‍ കല കുവൈറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക