Image

ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്, ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശമുണ്ടോ; കങ്കണയ്ക്കും സഹോദരിക്കും ചുട്ടമറുപടിയുമായി തപ്‌സി പന്നു

Published on 24 July, 2019
ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്, ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശമുണ്ടോ; കങ്കണയ്ക്കും സഹോദരിക്കും ചുട്ടമറുപടിയുമായി തപ്‌സി പന്നു


ബോളിവുഡില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദപരമായ പല പ്രസ്താവനകള്‍ തീര്‍ക്കുകയാണ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലിയും. മാധ്യമങ്ങള്‍ക്ക് നേരെ വിവാദ പ്രസ്താവന നടത്തിയ ശേഷം ഇവര്‍ ഇപ്പോള്‍ ഉന്നം വെച്ചിരിക്കുന്നത് യുവനടി തപ്‌സി പന്നുവിനെയാണ്. സ്വജനപക്ഷപാതമുള്ള തപ്‌സിയെപ്പോലുള്ള ഹിന്ദി സിനിമാക്കാര്‍ കങ്കണയെ മാനിക്കുന്നില്ലെന്നും കങ്കണയുടെ 'കോപ്പിയാണ്' തപ്‌സിയെന്നു പറഞ്ഞായിരുന്നു രംഗോലി വിമര്‍ശിച്ചത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി തപ്‌സി രംഗത്ത് എത്തി. 'സ്വജനപക്ഷപാതം പറഞ്ഞ് കങ്കണ എന്നെ വിമര്‍ശിക്കുന്നത് എങ്ങനെയാണ്. ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു തന്നെയാണ് ഇവിടെ എത്തിനില്‍ക്കുന്നത്. രംഗോലിയോടും കങ്കണയോടും തര്‍ക്കിക്കാന്‍ ഞാനില്ല. കങ്കണയുടെ കോപ്പിയാണ് ഞാനെന്നാണ് പറയുന്നത്. ചുരുണ്ട മുടി വളര്‍ത്തി അനുകരിക്കുന്നുവെന്നാണ് പറയുന്നത്. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശമുണ്ടോ. എനിക്കറിയില്ല. ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവര്‍ക്ക് മറുപടിയുമായി വന്നതാണ്. പലരെയും ഞാന്‍ എതിര്‍ക്കുകയായിരുന്നു. ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും മൈലേജ് ലഭിക്കേണ്ട എന്നതു കൊണ്ടാണ് അത്' തപ്‌സി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക