Image

ആടൈ സൂപ്പര്‍ ഹിറ്റിലേക്ക്, തിയേറ്ററില്‍ പ്രേക്ഷകരെ വേഷംമാറി പറ്റിച്ച് അമല പോള്‍

Published on 24 July, 2019
ആടൈ സൂപ്പര്‍ ഹിറ്റിലേക്ക്, തിയേറ്ററില്‍ പ്രേക്ഷകരെ വേഷംമാറി പറ്റിച്ച് അമല പോള്‍


രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന അമലപോളിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആടൈ'യുടെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തിയറ്ററുകളില്‍ നേരിട്ട് എത്തിയ അമല പോളിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സിനിമ കണ്ട് പുറത്തിറങ്ങിയ ആളുകളോട് സിനിമയെ കുറിച്ച് അഭിപ്രായം ചോദിക്കാന്‍ റിപ്പോര്‍ട്ടര്‍ വേഷത്തിലാണ് അമല എത്തിയത്. മുടി മുറിച്ച് വലിയ കണ്ണടയും തൊപ്പിയും വെച്ച് എത്തിയ അമലയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. അമലയെ തിരിച്ചറിഞ്ഞപ്പോള്‍ എല്ലാവരും അതിശയിക്കുന്നതും കെട്ടിപ്പിടിച്ച് ആശംസ അറിയിക്കുന്നതും വീഡിയോയില്‍ കാണാം. അമല പോളിനോടൊപ്പം സിനിമയുടെ സംവിധായകന്‍ രത്‌നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയറ്ററില്‍ എത്തിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കും ധൈര്യമായി കാണാമെന്നാണ് സിനിമ കണ്ട് ഇറങ്ങിയവരുടെ അഭിപ്രായം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക