Image

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‌ കോടികള്‍ വില വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ പ്രിയങ്ക ചോപ്രയും കോഹ്ലിയും

Published on 26 July, 2019
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‌ കോടികള്‍ വില വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ പ്രിയങ്ക ചോപ്രയും കോഹ്ലിയും

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‌ കോടികള്‍ വില വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ രണ്ട്‌ പേര്‍. ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്രയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുമാണ്‌ പട്ടികയിലുള്ള ഇന്ത്യക്കാര്‍. 


സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്‌ കമ്പനിയായ ഹോപ്പര്‍ എച്ച്‌.ക്യുവിന്റെ പട്ടികയിലാണ്‌ ഇരുവരും ഇടംനേടിയത്‌.

ഒരു സ്‌പോണ്‍സേഡ്‌ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‌ പ്രിയങ്കയ്‌ക്ക്‌ ലഭിക്കുക ഏകദേശം 1.87 കോടി രൂപയാണ്‌. 43 ലക്ഷം ഫോളോവേഴ്‌സുളള പ്രിയങ്ക ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ 19 ാം സ്ഥാനത്താണ്‌.

 38 ലക്ഷം ഫോളോവേഴ്‌സുള്ള കോഹ്ലിയ്‌ക്ക്‌ ഒരു പോസ്റ്റിന്‌ ലഭിക്കുക ഏകദേശം 1.35 കോടി രൂപയാണ്‌. പട്ടികയില്‍ 23-ാം സ്ഥാനത്താണ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

പട്ടികയില്‍ ഒന്നാം സ്ഥാനം ടിവി താരവും അമേരിക്കയിലെ വ്യവസായകയുമായ കെയ്‌ലി ജന്നറാണ്‌. ഒരു പ്രൊമോഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‌ ഏകദേശം 8.74 കോടിറാണ്‌ ജന്നര്‍ വാങ്ങുന്നത്‌. 

ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയുടെ അര്‍ധസഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന ഗോമസ്‌ എന്നിവരാണ്‌ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക