Image

അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല;: വിക്രത്തെ കുറിച്ച് മാളവിക

Published on 26 July, 2019
അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല;: വിക്രത്തെ കുറിച്ച് മാളവിക


തമിഴ്മക്കള്‍ക്കു  മാത്രമല്ല, മലയാളികള്‍ക്കും പ്രിയപ്പെട്ടതാരമാണ് ചിയാന്‍ വിക്രം. തന്റെ കരിയറിന്റെ തുടക്കത്തില്‍ മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വിക്രം പിന്നീട് ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു. ധ്രുവത്തില്‍ മമ്മൂട്ടിയുടെ കാര്‍ െ്രെഡവറില്‍ നിന്ന് സേതുവും സാമിയും, അന്യനുമൊക്കെയായി പകര്‍ന്നാടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുന്ന വിക്രത്തിന് മലയാളത്തില്‍ ഒരുപാട് ആരാധകരുണ്ട്

സൂപ്പര്‍താര ജാഡകളേതുമില്ലാതെ ചിയാന്‍ വിക്രത്തെ അടുത്തുകണ്ട സന്തോഷത്തിലാണ് മലയാളി നടി മാളവിക വെയില്‍സ്. പുതിയ ചിത്രം കടാരം കൊണ്ടാന്‍ എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി നടന്‍ കേരളത്തിലെത്തിയപ്പോഴാണ് നടിക്ക് ഈ അവസരം ലഭിച്ചത്. ഇഷ്ടതാരത്തോടൊപ്പം നില്‍ക്കുന്ന ചിത്രം മാളവിക അവേശത്തോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

'ഒരിക്കലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കൈവിടരുത്' എന്ന് ഇദ്ദേഹം പറയുക മാതത്രമല്ല, കാണിച്ചും തന്നു. അങ്ങേയറ്റം വിനീതനായ എന്റെ ഈ ഇഷ്ടതാരം അടുത്ത് വന്നു  നിന്നപ്പോള്‍  നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല' മാളവിക ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക