Image

പ്രണയത്തിനല്ല കണ്ണില്ലാത്തത് പ്രണയിക്കാത്തവര്‍ക്കാ", മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള;

Published on 27 July, 2019
പ്രണയത്തിനല്ല കണ്ണില്ലാത്തത് പ്രണയിക്കാത്തവര്‍ക്കാ", മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള;

ന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ മോഹന്‍ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രം ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്.


പ്രണയവും വിരഹവും നിറഞ്ഞു‌നില്‍ക്കുന്ന ചിത്രത്തിന്റെ ഉള്ളടക്കം 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്ന കുഞ്ഞബ്ദുള്ളയുടെ വിശേഷങ്ങളാണ്. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്ത മാസം ഒന്‍പതിന് തീയേറ്ററുകളില്‍ എത്തും.


നടന്‍ ബാലു വര്‍​ഗ്​ഗീസ് ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സംവിധായകന്‍ ലാല്‍ ജോസും ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക