Image

കൊച്ചിന്‍ കലാസദന്റെ അനശ്വര ഗായകനായി മമ്മൂട്ടി; ഗാനഗന്ധര്‍വന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

Published on 27 July, 2019
കൊച്ചിന്‍ കലാസദന്റെ അനശ്വര ഗായകനായി മമ്മൂട്ടി; ഗാനഗന്ധര്‍വന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് 'ഗാനഗന്ധര്‍വന്‍'. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറക്കി .


രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക