Image

ഇത്‌ വരെ ഒരു സ്‌ത്രീ പോലും എന്നോട്‌ വിവാഹം കഴിക്കണം എന്ന്‌ പറഞ്ഞിട്ടില്ല; അതിലിപ്പോള്‍ അതിയായ ദുഃഖമുണ്ട്‌; സല്‍മാന്‍ ഖാന്‍

Published on 28 July, 2019
ഇത്‌ വരെ ഒരു സ്‌ത്രീ പോലും എന്നോട്‌ വിവാഹം കഴിക്കണം എന്ന്‌ പറഞ്ഞിട്ടില്ല; അതിലിപ്പോള്‍ അതിയായ ദുഃഖമുണ്ട്‌;  സല്‍മാന്‍ ഖാന്‍

മുംബൈ: ബോളിവുഡിലെ ക്രോണിക്‌ ബാച്ചിലറാണ്‌ സല്‍മാന്‍ഖാന്‍. വയസ്‌ 53 ആയെങ്കിലും വിവാഹം കഴിക്കാതെ തുടരുകയാണ്‌ അദ്ദേഹം. 

അതേസമയം ജീവിതത്തില്‍ നിരവധി പ്രണയങ്ങളിലൂടെ സല്‍മാന്‍ കടന്നുപോയിട്ടുണ്ട്‌. വിശ്വസുന്ദരി ഐശ്യര്യ റായി അടക്കം നിരവധി നടിമാര്‍ സല്‍മാന്റെ പ്രണയിനികളുടെ ലിസ്റ്റില്‍ വരും. എന്നാല്‍, വിവാഹത്തോടെ സുല്ലു പറഞ്ഞു നില്‍ക്കുകയായിരുന്നു ബോളിവുഡിലെ ഈ ബാച്ചിലര്‍. 

അതേസമയം മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തെ അങ്ങനെ വെറുതെ വിടാന്‍ തയ്യാറല്ല. കാരണം മറ്റൊന്നുമല്ല സമപ്രായക്കാരായ ആമീര്‍ ഖാനും ഷാരൂഖ്‌ ഖാനുമെല്ലാം നന്നേ ചെറുപ്പത്തില്‍ വിവാഹം കഴിച്ചവരാണ്‌.

എവിടെ ചെന്നാലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യം സല്‍മാന്‌ നേരിടേണ്ടി വരാറുണ്ട്‌. ഈയിടെ പുറത്തിറങ്ങിയ ഭാരത്‌ എന്ന സിനിമയില്‍ കത്രീന കൈഫിന്റെ കഥാപാത്രം സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട്‌ പ്രണയാഭ്യര്‍ഥന നടത്തുന്ന രംഗമുണ്ട്‌. 

ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ സല്‍മാന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്‌:

ഇല്ല, ഇത്‌ വരെ ഒരാള്‍ പോലും എന്നോട്‌ വിവാഹം കഴിക്കണം എന്ന്‌ പറഞ്ഞിട്ടില്ല. കാരണം മെഴുകുതിരി അത്താഴങ്ങള്‍ക്ക്‌ ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ്‌ കഴിക്കുന്നത്‌ എന്ന്‌ എനിക്ക്‌ മനസ്സിലാകില്ല. 

എന്നാല്‍ ഒരു സ്‌ത്രീപോലും എന്നോട്‌ വിവാഹാഭ്യര്‍ഥന നടത്താത്തതില്‍ അതിയായ ദുഃഖം തോന്നുന്നു.

നിരവധി പ്രണയങ്ങളാണ്‌ സല്‍മാന്‍ ഖാനുണ്ടായിരുന്നത്‌. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതിന്‌ ശേഷം നടി സംഗീത ബിജ്‌ലാനിയുമായുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു. 

പത്ത്‌ വര്‍ഷം പ്രണയിച്ചതിന്‌ ശേഷം അവര്‍ വേര്‍പിരിഞ്ഞു. 1999 ല്‍ നടി ഐശ്വര്യ റായിയുമായി സല്‍മാന്‍ പ്രണയത്തിലായി. കുറച്ചു നാളുകള്‍ക്ക്‌ ശേഷം ഐശ്വര്യയും സല്‍മാനും വേര്‍പിരിഞ്ഞു. 

ഇതെ തുടര്‍ന്ന്‌ സല്‍മാനില്‍ നിന്ന്‌ തനിക്ക്‌ ഒരുപാട്‌ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്ന്‌ ഐശ്വര്യ പറഞ്ഞത്‌ വലിയ വിവാദമായിരുന്നു. സല്‍മാന്‍-കത്രീന കൈഫ്‌ പ്രണയമാണ്‌ പിന്നീട്‌ ചര്‍ച്ചയായത്‌. ധാരാളം ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.

റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന്‌ ഒരു കാലത്ത്‌ പ്രചരണങ്ങളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വരാന്‍ തുടങ്ങിയിട്ട്‌ കാലങ്ങള്‍ ഏറെയായി.

 വിവാഹ വാര്‍ത്തയില്‍ സത്യമില്ലെന്ന്‌ സല്‍മാനും സഹോദരി അര്‍പിതയും രംഗത്ത്‌ വരികയും ചെയ്‌തു. എന്നാല്‍ ലൂലിയയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന്‌ സല്‍മാന്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക