ആരാധകരെ അക്ഷരംപ്രതി ഞെട്ടിച്ചുകൊണ്ട് ജനപ്രീയ നായകന് ദിലീപിന്റെ പുതിയ ചിത്രമായ "ജാക്ക് ഡാനിയലി"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ദിലീപിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇത് നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
പോസ്റ്റിലൂടെ ദിലീപിന്റെ കഥാപാത്രം ഈ സിനിമയില്‍ ഒരു 'മാസ്-സ്റ്റൈലിഷ്' ഹീറോ ആയായിരിക്കുമെന്ന് സൂചന നല്കുന്ന തരത്തിലുള്ളതാണ്.ദിലീപിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ ചേഞ്ച് തന്നെയായിരിക്കും 'ജാക്ക് ഡാനിയല്‍' ഉണ്ടായിരിക്കുക എന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പു വന്നിരിക്കുകയാണ്. ആക്ഷന്‍ കിംഗ് അര്‍ജുനും ഈ സിനിമയുടെ ഭാഗമായിരിക്കും എന്ന വിവരം അണിയറക്കാര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത് മുതല്‍ ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്കള്ക്കായി ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നാളിതുവരെ കാത്തിരുന്നത്. എന്നാല്‍ ആ കാത്തിരിപ്പൊന്നും വെറുതെ ആയില്ല. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ മുമ്ബ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പോസ്റ്റര്‍ ലഭിച്ചതോടെ സിനിമയെപ്പറ്റി ചെറിയൊരു ധാരണ ഏവര്‍ക്കും ലഭിച്ചു.