Image

വളര്‍ച്ച കുറയുന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

Published on 28 July, 2019
വളര്‍ച്ച കുറയുന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ഫ്രാങ്ക്ഫര്‍ട്ട്: യൂറോസോണ്‍ സന്പദ് വ്യവസ്ഥയില്‍ മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സൂചന നല്‍കി. നിര്‍മാണ മേഖല ദുര്‍ബലമായതും ബ്രെക്‌സിറ്റ് വിഷയത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതുമാണ് പ്രതിസന്ധിക്കു കാരണം. ഇതു രണ്ടും ചേര്‍ന്ന് യൂറോസോണിന്റെ വളര്‍ച്ച പാളം തെറ്റിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.

2020 ന്റെ പകുതി വരെ പലിശ നിരക്ക് ഉയര്‍ത്തില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ തുടരുകയോ ഇനിയും കുറയ്ക്കുകയും ചെയ്യുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് നേരിട്ട് ബോണ്ടുകളും മറ്റ് ആസ്തികളും വാങ്ങി പണമൊഴുക്ക് ശക്തിപ്പെടുത്തുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിംഗും ബാങ്കിന്റെ പരിഗണനയിലുണ്ട്.

വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാലു വര്‍ഷമായി പൂജ്യത്തില്‍ തുടരുകയാണ് യൂറോസോണിലെ പലിശ നിരക്ക്. ഇതു ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ആലോചിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക