Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് ശക്തമായ നേതൃത്വം.

Published on 28 July, 2019
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് ശക്തമായ നേതൃത്വം.


കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ (അജപാക് ) 2019/ 2020 വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. 2017 2018 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറയും കണക്കുകള്‍ ട്രഷറര്‍ മാത്യു ചെന്നിത്തലയും അവതരിപ്പിച്ചു.

രക്ഷാധികാരി ബാബു പനമ്പള്ളി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി . രാജീവ് നാടുവിലേമുറി (പ്രസിഡണ്ട്),ബിനോയ് ചന്ദ്രന്‍ (ജനറല്‍ കോഡിനേറ്റര്‍), തോമസ് പള്ളിക്കല്‍ (ജനറല്‍ സെക്രട്ടറി), കുര്യന്‍ തോമസ് (ട്രഷറര്‍) ,സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം (വൈസ് പ്രസിഡണ്ട് ജനറല്‍ അഫയേഴ്‌സ്), മാത്യു ചെന്നിത്തല (വൈസ് പ്രസിഡണ്ട് ചാരിറ്റി അഫയേഴ്‌സ്),ജോണ്‍സന്‍ പാണ്ടനാട് (വൈസ് പ്രസിഡണ്ട്മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്),അജി കുട്ടപ്പന്‍ (ജനറല്‍ കണ്‍വീനര്‍ പ്രോഗ്രാം),നൈനാന്‍ ജോണ്‍ (ജനറല്‍ കണ്‍വീനര്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് യൂണിറ്റ് കോര്‍ഡിനേഷന്‍), അനില്‍ വള്ളികുന്നം (സെക്രട്ടറി ചാരിറ്റി അഫയേഴ്‌സ്),കലേഷ് ബി പിള്ള (സെക്രട്ടറി മെമ്പര്‍ഷിപ് അഫയേഴ്‌സ്),ജി.എസ് പിള്ള (സെക്രട്ടറി ജനറല്‍ അഫയേഴ്‌സ്),ബിജി പള്ളിക്കല്‍ (സെക്രട്ടറി പ്രോഗ്രാം), അബ്ദുല്‍ റഹിം പുഞ്ചിരി (സെക്രട്ടറി യൂണിറ്റ് കോഓര്‍ഡിനേഷന്‍),ബാബു തലവടി (സെക്രട്ടറി കള്‍ച്ചറല്‍ അഫയേഴ്‌സ്) ,ജോയിന്റ് ട്രഷറര്‍ (പ്രജീഷ് മാത്യു ) എന്നിവരെയും 31 അംഗ എക്‌സിക്യൂട്ടീവും തിരഞ്ഞെടുത്തു.

ബാബു പനമ്പള്ളി (രക്ഷാധികാരി), സണ്ണി പത്തിച്ചിറ( അഡ്‌വൈസറി ബോര്‍ഡ് ചെയര്മാന്), അഡ്വ ജോണ്‍ തോമസ് (അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍), പി.വി വര്ഗീസ് (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍) എന്നിവരെ നോമിനേറ്റ് ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് സെപ്റ്റംബര്‍് ആദ്യവാരം നല്‍കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക