Image

സാന്‍ഡേഴ്‌സും വാറനും വീണ്ടും സോഷ്യലിസ്റ്റ് വാദം ഉയര്‍ത്തി. (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 01 August, 2019
സാന്‍ഡേഴ്‌സും വാറനും വീണ്ടും സോഷ്യലിസ്റ്റ് വാദം ഉയര്‍ത്തി.  (ഏബ്രഹാം തോമസ് )
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഡിബേറ്റില്‍ സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സും എലിസബെത്ത് വാറനും പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് ഏകസ്വരത്തിലാണ്. മെഡികെയര്‍ ഫോര്‍ ഓള്‍ എന്ന വാദമായിരുന്നു ഇരുവരുടേതും. എന്നാല്‍ ഇതിന് പണം എങ്ങനെ കണ്ടെത്തുമെന്ന് വിശദീകരിച്ചില്ല. സാന്‍ഡേഴ്‌സ് മറ്റെല്ലാ രാജ്യങ്ങളിലെയും ആരോഗ്യപരിരക്ഷാ അമേരിക്കയുടെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തെക്കാള്‍ മെച്ചമാണെന്ന് വാദിച്ചു. ഈ വാദം സമര്‍ത്ഥിക്കുവാന്‍ ആവശ്യമായ വിവരങ്ങള്‍ മുന്നോട്ട് വച്ചില്ല.

വാറനും മറ്റ് ചില സ്ഥാനാര്‍ത്ഥികളും പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ നിശിതമായി വിമര്‍ശിച്ചു. സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടിജീജ് വലിയ വിശാല ഹൃദയരുടെയും വെറും വിശാല ഹൃദയരുടെയും ഇടയിലൂടെ സഞ്ചരിച്ചു. 37കാരനായ തന്നെയും 77കാരനായ സാന്‍ഡേഴ്‌സിനെയും താരതമ്യം ചെയ്ത് പ്രായമല്ല, എന്താണ് മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് പ്രധാനം എന്ന് പറഞ്ഞു. മേയറുടെ പ്രായം ഒരു വലിയ ഘടകമായിരിക്കും കാരണം പ്രസിഡന്റാകാന്‍ കുറഞ്ഞത് 35 വയസുണ്ടായിരിക്കണം എന്ന് ഭരണഘടന അനുശാസിക്കുന്നതായി ഒരു മോഡറേറ്റര്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ സമയം പാലിക്കുവാന്‍ ശ്രദ്ധിച്ചില്ല. മറ്റു ചിലര്‍ തുടര്‍ച്ചയായി മറ്റുള്ളവരുടെ മറുപടികളില്‍ കടന്നു കയറി സംസാരിച്ചു. ചര്‍ച്ച നിയന്ത്രിച്ചവര്‍ കാഴ്ചക്കാരായി മാറുന്ന അവസരം ധാരാളമായി ഉണ്ടായി. ട്രമ്പിനെ ചില മോശം പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതും, നിയന്ത്രിക്കുകയുണ്ടായില്ല.

മുന്‍ മേരിലാന്റ് കോണ്‍ഗ്രസംഗം ജോണ്‍ ഡിലേനി ഒന്നാം ഡിബേറ്റില്‍ നിന്ന് നില മെച്ചപ്പെടുത്തി. സാന്‍ഡേഴ്‌സിന്റെ ഹെല്‍ത്ത് കെയര്‍ നിര്‍ദേശങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വാക്‌പോര് മുറുകി. ഡിലേനിയും വാറനും തമ്മില്‍ വാഗ്വാദം ഉണ്ടായി. വാറന്റെ ജനപ്രിയ അഭിപ്രായം കൈയടി നേടി.

മരിയാന്‍ വില്യംസണിന്റെ യാഡ,യാഡ, യാഡ അഭിപ്രായം സദസ്യര്‍ക്ക് ബോധിച്ചുവെങ്കിലും ചോദ്യത്തിന്റെയും അവരുടെ മറുപടിയുടെയും ഗൗരവം നഷ്ടപ്പെടുത്തി. തോക്ക് നിയന്ത്രണത്തെക്കുറിച്ച് നേതാക്കള്‍ വാചാലരാകുന്നതല്ലാതെ ആരും കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നവര്‍ പറഞ്ഞു.

25 മിനിറ്റ് മെഡികെയറിനെയും സിംഗിള്‍ പേയറിനെയും കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും സാധാരണക്കാരന് പ്രയോജനപ്പെടുന്ന വ്യ്ക്തമായ നിര്‍ദ്ദേശം ഒന്നും ഉണ്ടായില്ല. സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്ന് മെഡികെയറിലേയ്ക്ക് അമേരിക്കക്കാരെ മാറ്റുന്നത് ഇതുവരെ അവര്‍ക്കുണ്ടായിരുന്ന ഇന്‍ഷുറന്‍സ് നിയമ വിരുദ്ധമായിരുന്നു എന്ന് പറയുന്നതിന് തുല്യമാണെന്ന് ഡിലേനി വാദിച്ചു. ഈ മാറ്റം എങ്ങനെ നടപ്പാക്കാനാവും എന്ന് ആരും വിവരിച്ചില്ല.

ബീറ്റോ റൗര്‍കെ ഇത് തിരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ അവകാശം എടുത്തു കളയുകയാണെന്ന് പറഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് നഷ്ടമാകും കാരണം വാഷിംഗ്ടണ്‍ ഒരു നല്ല പദ്ധതിയുമായി വരികയാണ് റൗര്‍കെ തമാശരൂപത്തില്‍ പ്രതികരിച്ചു.

ആദ്യമായി ഡിബേറ്റുകളിലേയ്ക്ക് കടന്നുവന്ന മൊണ്ടാന ഗവര്‍ണര്‍ സ്റ്റീവ് ബുള്ളക്ക്  സാന്‍ഡേഴ്‌സിന്റെ വാദങ്ങള്‍  ഖണ്ഡിച്ചു. ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്ന അമേരിക്കക്കാര്‍ക്ക് ഒരു വിപ്ലവത്തിന് വേണ്ടി കാത്തിരിക്കാനാവില്ല എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വിശദീകരണത്തിന് മുതിര്‍ന്നില്ല.

അതിര്‍ത്തി മതിലിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായി. വളരെ അപൂര്‍വമായെങ്കിലും മതിലിന്റെ അല്ലെങ്കില്‍ ഒരു നിയന്ത്രണത്തിന്റെ ആവശ്യകത ഉയര്‍ന്നു കേട്ടു. എല്ലാ അമേരിക്കക്കാര്‍ക്കും ലോകനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു നല്‍കുന്നു എന്ന് റൗര്‍കെ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല. കോപേയും ഡിഡക്ടിബിളും കുറയുമോ വര്‍ധിക്കുമോ? മരുന്ന് വില കുറയുമോ?
തന്നോടൊപ്പം ഉള്ള സ്ഥാനാര്‍ത്ഥികളാരും വലിയ ആരോഗ്യ മരുന്നു കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല എന്ന് ഉറപ്പ് നല്‍കണം എന്ന് ആവശ്യപ്പെട്ടതായി സാന്‍ഡേഴ്‌സ് പറഞ്ഞു. എത്രപേര്‍ ഉറപ്പു നല്‍കി എന്നറിയില്ല.

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ് 
വാഷിംഗ്ടണ്‍ ഡി.സി.: ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാഡന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ് വിഭാഗം.

യു.എസ്. സ്റ്റേറ്റ്  ഡിപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ ഗ്ലോബല്‍ ടെറൊറിസ്റ്റിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒരു മില്യണ്‍ ഡോളര്‍ ഹംസയുടെ തലയ്ക്ക് വില നിശ്ചയിച്ചിരുന്നു. ഹംസയുടെ മരണത്തില്‍ യു.എസ്. പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2011 ല്‍ ബിന്‍ലാദന്‍ അമേരിക്കയുടെ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടപ്പോള്‍ ഹംസ ഇറാനില്‍ ഹൗസ് അറസ്റ്റിലായിരുന്നു.

ഹംസയുടെ മറ്റൊരു സഹോദരന്‍ കാലിദ് ബിന്‍ ലാഡനൊടൊപ്പം കൊല്ലപ്പെട്ടിരുന്നു.
2018 ലായിരുന്നു അവസാനമായി ഹംസയുടെ പ്രസ്താവന അല്‍ക്വയ്ദ പുറത്തുവിട്ടിരുന്നത്.
ബിന്‍ലാദനുശേഷം അല്‍ക്വയ്ദായുടെ നേതൃത്വസ്ഥാനത്തേക്ക് തനിക്ക് പരിശീലനം നല്‍കണമെന്ന് ഹംസ പിതാവ് ബില്‍ ലാദന് അയച്ച കത്തിന്റെ കോപ്പി നാവിസിലിന്റെ ആക്രമണത്തില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു.
ഒസാമ ബിന്‍ലാദന്റെ 6 ഭാര്യമാരില്‍ നിന്നും ഇരുപതുകുട്ടികളെങ്കിലും ഉണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു.

ഹംസ കൊല്ലപ്പെട്ടിരിക്കാം എന്ന വാര്‍ത്ത ഇന്നാണ് ആദ്യമായി പുറത്തുവന്നതെങ്കിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പ് ഹംസ കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹംസ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചു അഭിപ്രായം പറയുന്നതിന് പ്രസിഡന്റ് ട്രമ്പ് വിസമ്മതിച്ചു. വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം.

സാന്‍ഡേഴ്‌സും വാറനും വീണ്ടും സോഷ്യലിസ്റ്റ് വാദം ഉയര്‍ത്തി.  (ഏബ്രഹാം തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക