Image

വെളുത്ത അമേരിക്ക ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി : കോരസണ്‍)

കോരസണ്‍ Published on 02 August, 2019
വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)
ബോസ്റ്റണിലെ മസ്സാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് ഹവുസിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ വലിയ ജനക്കൂട്ടം. ബീക്കണ്‍ ഹില്ലിന്റെ നിറുകയില്‍ തറച്ചു നില്‍ക്കുന്ന, ഇരുനൂറു വര്‍ഷങ്ങളില്‍ കൂടുതല്‍ പഴക്കമുള്ള സ്‌റ്റേറ്റ് ഹവുസിന്റെ പിന്നാമ്പുറത്തുനിന്നായിരുന്നു ഗ്രേറ്റ് അമേരിക്കന്‍ റെവല്യൂഷന്‍ന്റെ ആരംഭം. തെളിഞ്ഞ പ്രഭാത കിരണങ്ങള്‍ അടിച്ചു സ്‌റ്റേറ്റ് ഹവുസിന്റെ സ്വര്‍ണ്ണ മകുടം തിളങ്ങി നിന്നു. 

എന്താണ് അവിടെ നടക്കുന്നതെന്ന് കാണുവാന്‍ അങ്ങോട്ടേക്ക് അടുത്ത് നിന്നു. സ്‌റ്റേറ്റ് ഹവുസിന്റെ പ്രധാന ഗേറ്റ് തുറന്നിരുന്നില്ല, എന്നാല്‍ വളരെയധികം ആളുകള്‍ അവിടെ തടിച്ചു കൂടിയിരുന്നു. ഒരു നേതാവ് മൈക്കിലൂടെ ഉച്ചത്തില്‍ പ്രസംഗിക്കുകയും, ആളുകള്‍ കൈയ്യടിച്ചും കൊടിവീശിയും കൂകി വിളിച്ചും അയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിന്നു. നാട്ടില്‍ നിന്നു പോന്നതിനുശേഷം ഇത്തരം ഒരു രാഷ്ട്രീയ പ്രകടനം കാണാന്‍ അവസരം കിട്ടിയിരുന്നില്ല. മിക്കവാറും എല്ലാവരും വെള്ളക്കാരും, അവരാകെ അസ്വസ്ഥരും ആയിരുന്നു. മോട്ടോര്‍ ബൈക്കില്‍ എത്തിയ ഒരു വലിയ പട അവിടെ ചുറ്റുപാടും തമ്പടിച്ചിരുന്നു. അവര്‍ അമേരിക്കന്‍ പതാക തലയില്‍ കെട്ടിയിരിക്കുന്നു. ദേഹം മുഴുവന്‍ പച്ചകുത്തിയ, ജീന്‍സും ലെതര്‍ ജാക്കറ്റും കൊമ്പന്‍ മീശയും നീണ്ട താടിയും കൂടുതല്‍ പേര്‍ക്കും കണ്ടു. നിറയെ പോലീസും സന്നാഹവും അവര്‍ക്കുചുറ്റും ഉണ്ട്. പതുക്കെ അവരുടെ ഇടയിലേക്ക് കയറി നിന്നു , ഏതായാലും അമേരിക്കയില്‍ വന്നിട്ട് ഒരു പ്രക്ഷോഭണത്തിനു ഇനിയും പങ്കെടുത്തില്ല എന്ന് വേണ്ട!.

'മസ്സാച്ചുസെറ്റ്‌സ് നോ സാങ്കച്ചുവറി സ്‌റ്റേറ്റ്', 'സൈന്‍ ദി പെറ്റീഷന്‍', 'സപ്പോര്‍ട് യുഎസ് ട്രൂപ്പ്‌സ്', 'ടേക്ക് ബാക് സ്‌റ്റേറ്റ്' , 'കിഡ്‌സ് ഡിസേര്‍വ് സേഫ് റോഡ്‌സ്' തുടങ്ങിയ പ്ലാക്ക് കാര്‍ഡുകള്‍ ആളുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.  ട്രംപ്,മെയ്ക്ക്  അമേരിക്ക ഗ്രേറ്റ് എഗെയിന്‍ എന്ന വലിയ ബാനര്‍ ഉയര്‍ത്തി ഇടയ്ക്കു ആളുകള്‍ നടക്കുന്നു. തീവ്ര വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ പ്രതിക്ഷേധ യോഗമാണെന്നു പെട്ടന്ന് മനസ്സിലായി. തിരക്കില്‍ കയറി നിന്നു ആഘോഷപൂര്‍വം പടങ്ങള്‍ പിടിച്ചു.    

ടുറിസ്റ്റുകള്‍ക്ക് ഗൈഡായി പ്രവര്‍ത്തിക്കുന്ന ഒരു ചൈനാക്കാരന്‍ അടുത്തു വന്നു പതുക്കെ പറഞ്ഞു, 'അത്ര അകത്തേക്ക് പോകണ്ട. എല്ലാവരുടെയും കയ്യില്‍ തോക്കുണ്ട്, അവിടെ പോലീസും ഒക്കെ അവരുടെ കൂട്ടരാണ്, വിഷയവും അല്‍പ്പം സീരിയസ് ആണ്'.  

തോക്കിന്റെ കഥ പറയുന്ന അമേരിക്ക 
തോക്കു ധരിക്കുക എന്നത് അമേരിക്കക്കാരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണ്. വെറുതെ ധരിക്കുക മാത്രമല്ല അത് ഉപയോഗിക്കുവാനും അവന്‍ തയ്യാറാണ്. അമേരിക്കന്‍ ഭരണഘടനയുടെ  രണ്ടാം ഭേദഗതി ഓരോ അമേരിക്കക്കാരനും മനഃപാഠമാണ്. ആയുധം ധരിക്കാനും സൂക്ഷിക്കാനും, ചിട്ടയുള്ള പൗരസേന നിലനിര്‍ത്താനും ഓരോ പൗരനും അവകാശമുണ്ട്. കോളനി ഭരണകാലത്തു ബ്രിട്ടീഷ് കോമണ്‍ ലോയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ് ഇത്തരം ഒരു നിയമം ഉണ്ടാക്കിയത്. മൂന്നു നൂറ്റാണ്ടുകള്‍ കടക്കുമ്പോഴും  ഇതില്‍ നിന്നും ഒരു അണുവിട മാറ്റി ചിന്തിക്കാന്‍ അമേരിക്കക്കാരന്‍ തയ്യാറല്ല. സാഹസീകത നിറഞ്ഞ കുടിയേറ്റ ഭൂമിയില്‍ അവനു ചെറുത്തു നില്‍പ്പിനും സ്വയ രക്ഷക്കും തോക്കുകള്‍ അത്യാവശ്യമായിരുന്നു. 

പ്രധാനമായിട്ടും രണ്ടു കാര്യങ്ങള്‍ക്കാണ് അമേരിക്കക്കാരന്‍ തോക്കു സൂക്ഷിക്കുന്നത്. ഒന്ന് സ്വയരക്ഷ, രണ്ടാമത്, വേണമെങ്കില്‍ ഭരണത്തെ തിരസ്‌കരിക്കണമെങ്കില്‍. അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധകാലത്തു, ബോസ്റ്റണില്‍ വച്ച് അച്ചടക്കമുള്ള ബ്രിട്ടീഷ് സേനയോടു പൊരുതാന്‍ ഇറങ്ങിയിരുന്നത് സാധാരണക്കാരായ അച്ചടക്കമില്ലാത്ത നാട്ടു സേനകളാണ്. പള്ളി മണിയടിച്ചു ആളേക്കൂട്ടി കയ്യിലുള്ള തോക്കുമെടുത്തു യുദ്ധത്തിന് ഇറങ്ങുകയായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പും ആര്‍ക്കും ഇല്ലായിരുന്നു. അത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു.

ലോകത്തിലെ ജനസംഖ്യയില്‍ അഞ്ചു ശതമാനമേ അമേരിക്കക്കാരുള്ളൂ എങ്കിലും ലോകത്തിലെ തോക്കുകളില്‍ നാല്‍പ്പത്തി മൂന്നു ശതമാനവും അമേരിക്കക്കാരുടെ കൈകളിലാണ്. 2017 ല്‍, അമേരിക്കയില്‍ നാല്‍പ്പതിനായിരം പേരാണ് തോക്കിനു മുന്നില്‍ തീര്‍ന്നത്. തോക്കിന്റെ അടുത്ത അനുഭവങ്ങള്‍ പങ്കുവെയ്ക്കാത്ത അമേരിക്കക്കാരനുണ്ടാവില്ല. നാല്‍പ്പതു ശതമാനം ഭവനങ്ങളിലും തോക്കു ഉണ്ട് എന്ന് പറയുന്നു. സ്വന്തം പറമ്പില്‍ അനുവാദം ഇല്ലാതെ കടന്നാല്‍ സ്വയ രക്ഷയുടെ മറവില്‍ വെടി ഉതിര്‍ക്കാന്‍ മടിക്കാത്തവരാണ് അമേരിക്കക്കാര്‍.   

അമേരിക്കയില്‍ ഓരോ ദിവസവും നൂറു പേരെങ്കിലും തോക്കിനു ഇരയാകുന്നുണ്ട്. 2019 ല്‍ ജൂണ്‍ വരെ 196 കൂട്ടമായ വെടിവെയ്പ്പില്‍ 777 ജീവിതങ്ങളാണ് അവസാനിച്ചത്. 393 മില്യണ്‍ സാധാരണ തോക്കുകളും, ഏതാണ്ട് ആറരലക്ഷം മിലിറ്ററി സ്‌റ്റൈല്‍ തോക്കുകളും സാധാരണ അമേരിക്കക്കാരുടെ പക്കലുണ്ട്.  തോക്കു ഭ്രമം അമേരിക്കകാരന് ഒരിക്കലും മതിയാവില്ല. ഓരോ വലിയ വെടിവെപ്പുകളും കഴിയുമ്പോഴും, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍കാരുടെ പരസ്യമാണ് രസകരം, 'കൂടുതല്‍ തോക്കുകള്‍ വാങ്ങൂ സുരക്ഷിതാനാകൂ'.

പെട്ടന്ന് പിന്‍വലിഞ്ഞു റോഡിന്റെ മറ്റേസൈഡില്‍ നിന്ന ജനക്കൂട്ടത്തില്‍ അല്‍പ്പം മര്യാദ തോന്നിയ ആളോട് ചോദിച്ചു, എന്താണ് സംഭവം? 

23 വയസ്സുകാരനായ വ്‌ലാഡിമിര്‍ സുഖോവ്‌സ്‌ക്യ ഓടിച്ചിരുന്ന ട്രക്ക് ഗതിമാറി വന്നു കൂട്ടമായി സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അതില്‍ 7 പേര് മരണമടഞ്ഞു. പല സ്‌റ്റേറ്റിലും ഒട്ടേറെ ട്രാഫിക് കുറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് എങ്ങനെ ന്യൂ ഹാംഷെയറില്‍ വണ്ടി ഓടിക്കാന്‍ അനുമതി കൊടുത്തു? വിവരങ്ങള്‍ ഓരോ ഓഫീസികളിലും എത്തിക്കാന്‍ ഉണ്ടായ കാലതാമസമാണ് ഇതിനു കാരണമായതെന്ന് എന്ന് പറയുന്നു. ഇമ്മിഗ്രന്റ്‌സ് വളരെ ദ്രോഹമാണ് രാജ്യത്തിന് ചെയ്യുന്നത്. അയാള്‍ വളരെ പെട്ടന്ന് ഇത്രയും പറഞ്ഞിട്ട് അവിടെ പ്രസംഗം കേള്‍ക്കാനായി തിരിഞ്ഞു.     

ജാര്‍ഹെഡ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്
അമേരിക്കയില്‍ അനേകം മോട്ടോര്‍ ബൈക്ക് ക്ലബ്ബ്കള്‍ ഉണ്ട്, അവയില്‍ ചിലതൊക്കെ വളരെ കുപ്രസിദ്ധങ്ങളുമാണ്. ഓരോ കാലഘട്ടങ്ങളില്‍ ഓരോ ഗ്രൂപ്പുകളായി ചില അടിസ്ഥാന നീക്കുപോക്കുകള്‍ വഴി ഉണ്ടായതാണ് ഇവയൊക്കെ. ഇവര്‍ സമാന ചിന്താഗതിക്കാരും തീവ്രമായ സഹവര്‍ത്തിത്വം പ്രതിജ്ഞ ചെയ്തവരുമാണ്.അങ്ങനെ ഉടലെടുത്ത ഒരു ബൈക്ക് ക്ലബ്ബായിരുന്നു ജാര്‍ഹെഡ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്. അവരിലെ ഏഴു പേരാണ് അപകടത്തില്‍ പ്പെട്ടു മരണമടഞ്ഞവര്‍. ഇവര്‍ മിലിറ്ററിയില്‍ നിന്നും റിട്ടയര്‍ ചെയ്തു വന്നവരാണ്. 

തീവ്രമായ ദേശീയ വാദികളും പരുക്കന്മാരുമാണ് കൂടുതല്‍ പേരും. നിറത്തിലും വസ്ത്രധാരണത്തിലും അല്‍പ്പം പേടി തോന്നിയാല്‍ സംശയിക്കേണ്ടതില്ല. ജാര്‍ഹെഡ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് പ്രസിഡന്റ് മാനി റിബെറിയോ അന്ന് ആ ബൈക്ക് യാത്രയില്‍ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹം ശബ്ദമിടറി പറഞ്ഞു തുടങ്ങി, നമ്മുടെ സഹോദരങ്ങളാണ് കൈവിട്ടു പോയതെങ്കിലും അവര്‍ ഇന്ന് രാജ്യത്തിന്റെ സംസാരഭാഷയായി മാറിക്കഴിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ ബാനര്‍ ആവേശമായി വീശിക്കൊണ്ട് ആളുകള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 

അമേരിക്കയുടെ ഉള്‍നാടന്‍ പ്രിവിശ്യകളില്‍ ഇത്തരം കൂട്ടരാണ് കൂടുതലും. അവര്‍ സ്വയരക്ഷക്കോ രാജ്യത്തിനുവേണ്ടിയോ തോക്കെടുക്കാന്‍ ഒരു മടിയുമില്ലാത്തവര്‍. മിലിറ്ററിയില്‍ നിന്നും വിരമിച്ചവര്‍ ഒരു വല്ലാത്ത മാനസിക പ്രതിസന്ധി നേരിടുകയാണ്. ലഹരിക്ക് അടിമയായി, സാമ്പത്തീക തകര്‍ച്ചയും, ദാമ്പത്യ തകര്‍ച്ചയും, മാനസിക വിഭ്രാന്തികളും അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവരില്‍ ആത്മഹത്യയും പെരുകുന്നു. ഇത്തരം ബൈക്ക് ക്ലബ്ബ്കളാണ് ഇവരെ പിടിച്ചു നിറുത്തുന്നത്. ട്രംപിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള പ്രസംഗങ്ങള്‍ ഇവരെ ആവേശഭരിതമാക്കും. കുരിശും കൂര്‍ത്ത വെള്ളത്തൊപ്പിയും അവരെ ഭ്രമിപ്പിക്കുന്നു. ഡൊണാള്‍ഡ് ട്രമ്പിലാണ് ഇവര്‍ ഒരു രക്ഷകനെ കാണുന്നത്. വെള്ളക്കാര്‍ ലോകം കീഴടക്കിഭരിക്കുന്നതു അവരുടെ അടിസ്ഥാന പ്രമാണമാണ്. ഇമ്മിഗ്രന്റ്‌സ്, മറ്റു വര്‍ഗക്കാര്‍ ഒക്കെ അവരുടെ ശത്രുക്കളാണ്.  

'ലാസ്റ്റ് റിസോര്‍ട്ട്  ഡിക്കസ്'
1826  ല്‍ തുറന്ന ബോസ്റ്റണിലെ ക്വിന്‍സി മാര്‍ക്കറ്റ് ഒരു സംഭവമാണെന്ന് അവിടെ ചെന്നപ്പോളാണ് മനസ്സിലായത്. അമേരിക്കയില്‍ ഓരോ സ്ഥലത്തും ഒരേ രീതിയിലുള്ള കടകള്‍ ഉണ്ടെങ്കിലും, അവരുടെ തനതായ സ്വരൂപം പരിരക്ഷിക്കുവാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. എന്തുകൊണ്ടും ചില പ്രത്യേകതകള്‍ നിറഞ്ഞ ഒരു കച്ചവട സ്ഥലമാണ് അതെന്നു ചെന്നപ്പോള്‍ മനസ്സിലായി. നല്ല വേനല്‍ക്കാലം ആയിരുന്നതിനാല്‍ ആള്‍ത്തിരക്കു കാരണം നടക്കാന്‍ തന്നെ ബുദ്ധിമുട്ടി. കൃത്യം രണ്ടുമണിക്ക് പുറപ്പെടുന്ന ബസ്സില്‍ തിരിച്ചു പോരുകയും ചെയ്യണം. ഉച്ചക്ക് എന്തെങ്കിലും കഴിക്കാന്‍ ഫുഡ് കോര്‍ട്ടില്‍ കയറിയതാണ്. അവിടെ ഒരു കൈ വയ്ക്കാന്‍ സ്ഥലമുള്ളിടത്തു രണ്ടു കൈകള്‍ കൊണ്ടും വലിച്ചു വാരി തിന്നുന്ന ആളുകള്‍. പിന്നെ എങ്ങനെ ഒരു ഓര്‍ഡര്‍ കൊടുക്കാനാവും? വെറുതെ ഒന്ന് നടന്നു നോക്കി. ഒഴുകി വരുന്ന ആള്‍കൂട്ടത്തില്‍ അങ്ങനെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കൂട്ടത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള രണ്ടുപേരെയും കൂട്ടി എവിടയെങ്കിലും ഒരു കൈ കാട്ടി എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാന്‍ ശ്രമിച്ചു. നടന്നില്ല. 

എങ്ങനെയോ പുറത്തുചാടി അടുത്തുള്ള ഏതെങ്കിലും റെസ്റ്ററൊന്റില്‍ കയറാനായി പിന്നീടുള്ള ശ്രമം. എല്ലായിടത്തും കയറിപറ്റാന്‍ നീണ്ട ലൈന്‍. ഒരു റെസ്റ്ററെന്റ് വളരെ തുറന്നതും ശബ്ദമുഖരിതവും. പക്ഷെ ആളുകള്‍ വളരെ ഉല്ലാസഭരിതമായി കാണപ്പെട്ടു. ആളുകള്‍ വളരെ സൂക്ഷിച്ചാണ് അവിടേക്കു പോകുന്നത് എന്ന് ശ്രദ്ധിച്ചു. എന്തായാലും അമേരിക്കയല്ലേ പിടിച്ചു വെളിയില്‍ തള്ളില്ല എന്ന ഒരു വിശ്വാസം, പിന്നെ വേറെ ഒരു മാര്‍ഗവും മുന്നിലില്ല, അങ്ങോട്ട് തന്നെ ചെന്നു. കൃത്യമായിരുന്നു അതിന്റെ പേരു പോലും. 'ലാസ്റ്റ് റിസോര്‍ട്ട്  ഡിക്കസ്' മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും അവശേഷിക്കാതെയാണ് അവിടെ കയറിപ്പറ്റിയത്.  

അവിടെ കയറിയപ്പോള്‍ മുതല്‍ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. ആകെ വെള്ളക്കാരുമാത്രമേ അവിടെ കയറുന്നുള്ളൂ. അതിന്റെ പേര് തന്നെ ആകെ ഒരു വൃത്തികേട് (പുരുഷലിംഗം), അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് അടിവസ്ത്രങ്ങളും, എഴുതിവച്ചിരിക്കുന്നതു പൂര തെറികളൂം ആണെന്ന് ഇരുന്നു കുറച്ചു കഴിഞ്ഞപ്പോളാണ് മനസ്സിലായത്.

ഒപ്പം പ്രായമുള്ള രണ്ടു പേരുണ്ട്, അവര്‍ക്കു നടക്കാനും ബുദ്ധിമുട്ട്, മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല, കാണാതെ, നോക്കാതെ വല്ലതും കിട്ടുന്നത് കഴിച്ചിട്ട് പോകുക എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. വെയിറ്റര്‍ വന്നു ക്രൂരമായി ഉച്ചത്തില്‍ എന്തോക്കയോ പറഞ്ഞു. അവളുടെ ആദ്യ ഇടപെടലില്‍ ഉള്ള ശക്തിയും പോയി. ഇനി എന്താണ് വരുന്നത്? അടുത്തിരിക്കുന്ന വെള്ളക്കാര്‍ ഏതാണ്ട് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബിലെ അംഗങ്ങള്‍ പോലെ തോന്നിച്ചു. ചിലരൊക്കെ വെള്ള പേപ്പര്‍കൊണ്ട് ഉണ്ടാക്കിയ നീണ്ട കോണ്‍ തൊപ്പികള്‍ ധരിച്ചിരിക്കുന്നു. സാധാരണ അത് വൈറ്റ് സുപ്രമിസ്‌ററ് ലക്ഷണമാണ് കാട്ടുന്നത്. 

നില്‍ക്കണോ അതോ പോകണോ? അന്തിച്ചു ഇരിക്കുമ്പോള്‍ ആരോ പുറത്തു രണ്ടു കൈകളും അമര്‍ത്തി എന്തോ പറയാന്‍ ശ്രമിക്കുകയാണ്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു മദ്ധ്യവയസ്സുള്ള വെള്ളക്കാരി ഒരു മന്ദഹാസത്തോടെയാണ് ചോദിക്കുന്നത്, ആദ്യമായിട്ടാണ് ഇവിടെ അല്ലേ? പേടിക്കണ്ട, ഇവിടുത്തെ രീതികള്‍ ഇങ്ങനെയാണ്, ഒക്കെ പരുക്കാനാണ്. ഹാവൂ, ആശ്വാസമായി.

ദേഷ്യപ്പെടുത്തുന്ന സ്വീകരണവും, തെറി പറഞ്ഞു വിളമ്പലും മര്യാദകെട്ട പെരുമാറ്റവും ആണ് ഈ റെസ്റ്ററെന്റിന്റെ പ്രതേകത. ഇവിടെ വരുന്നവര്‍ ഇത് ഇഷ്ടപ്പെടുന്നവരാണ്. അപ്പോഴേക്കും അടുത്ത ടേബിളില്‍ വന്നിരുന്നവരുടെ നേരെ വെയ്റ്റര്‍ വെള്ളം കുടിക്കാനുള്ള സ്ട്രൗ വലിച്ചെറിഞ്ഞു  അട്ടഹസിക്കുകയാണ്. അവിടെ വന്നിരുന്നവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് അതിന്റെ മറുപടി ഉച്ചത്തില്‍ത്തന്നെ  തെറിയായി അഭിഷേകം ചെയ്യുന്നുണ്ട്. നിഷ്ഠുരതയുടെയും,പരുപരപ്പിന്റെയും , രൂക്ഷപരിഹാസത്തിന്റെയും നേര്‍ക്കാഴ്ച ആയിരുന്നു അവിടെ കണ്ടത്. അങ്ങനെയും ആനന്ദം കാണുന്നവര്‍ ഉണ്ട് എന്ന് മനസ്സിലായി!!   

പുറത്തിറങ്ങാന്‍ എഴുന്നേറ്റപ്പോള്‍ ഞങ്ങളെ സമാധാനിപ്പിച്ച അടുത്ത ടേബിളില്‍ ഉണ്ടായിരുന്ന വെള്ളക്കാരിയോട് പോയി നന്ദി അറിയിച്ചു . ഞങ്ങള്‍ വളരെ പരിഭവത്തിലായിരുന്നു അവിടെയിരുന്നത്, ഞങ്ങള്‍ക്ക് അറിയില്ലയിരുന്നു ഇവിടുത്തെ കാര്യങ്ങള്‍, അവര്‍ സന്തോഷത്തോടെ യാത്ര പറഞ്ഞു, കൂട്ടത്തില്‍ ഉച്ചത്തില്‍ ചോദിച്ചു, ഇനിയും ഒരിക്കലും നിങ്ങള്‍ ഇങ്ങോട്ടു വരികയില്ല എല്ലേ? ചോദ്യം തീരെ പ്രതീക്ഷിച്ചില്ല , അതിനാല്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി. അവരോടൊപ്പം ഉണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളും കുനിഞ്ഞു ഇരുന്നു ചിരിക്കുന്നത് കണ്ടു. അവരുടെ തലയില്‍ അപ്പോള്‍ വലിയ വെള്ള പേപ്പര്‍ കൊണ്ടുള്ള കോണ്‍ തൊപ്പിയുണ്ടായിരുന്നു. അതിന്റെ പിന്നിലൂടെ നീണ്ട കുറെ വെള്ള വാലുകളും.

വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)വെളുത്ത അമേരിക്ക  ദി ലാസ്റ്റ് റിസോര്‍ട്ട്? (വാല്‍ക്കണ്ണാടി  : കോരസണ്‍)
Join WhatsApp News
Sudhir Panikkaveetil 2019-08-02 07:38:02
കാഴ്ച്ചകൾ വിവരിക്കാനുള്ള ശ്രീ കോര സന്റെ 
കഴിവ് അഭിനന്ദനീയം. ഉപഭോകതാക്കളുടെ 
ആനന്ദനത്തിനായ് രൂപകൽപ്പന ചെയ്തിരിക്കുന്ന 
ഭക്ഷണശാലകൾ സഞ്ചാരികൾക്ക് കൗതുകം 
പകരുന്നു. വെളുത്ത അമേരിക്കയിൽ നിന്ന് 
നാനാവർണത്തിലേക്ക് മാറിയപ്പോൾ 
അത് സുഖകരമാവില്ലെന്നു കണ്ടിട്ടായിരിക്കും വീണ്ടും 
തിരിച്ചുപോകാൻ ശ്രമിക്കുന്നത്. നല്ല നിരീക്ഷണം.
rump voter malayalee 2019-08-02 15:03:52

 hey malayalee it dosen't matter you voted for rump or write articles daily & comment praising him because you are ignorant- for the rumpers you are a foreigner. 

Thursday was a bad day for followers of the far-right conspiracy theory QAnon. A newly revealed FBI report warned that the theory’s followers presented a heightened risk for terrorism. Multiple popular predictions by QAnon followers also failed to materialize. But for hardcore Q followers, the rough week won’t shake their faith.

The FBI memo, which was published in late May  warned of the theory’s likelihood to “spread and evolve in the modern information marketplace.” So far, the warning has proven true. Despite a series of violent QAnon-inspired incidents and failed Q prophecies, movement followers still say they see nothing wrong with it, and even suggest that the FBI report is part of a conspiracy against them.

The memo names QAnon supporters, alongside followers of other fringe political conspiracy theories like Pizzagate, as being likely to carry out extremist acts in the name of their beliefs.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക