Image

കരാറില്ലാത്ത ബ്രെക്‌സിറ്റ്: യൂറോപ്പില്‍ 1.2 മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും

Published on 04 August, 2019
കരാറില്ലാത്ത ബ്രെക്‌സിറ്റ്: യൂറോപ്പില്‍ 1.2 മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും
  
ബര്‍ലിന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പിന്‍മാറ്റ കരാര്‍ ഇല്ലാതെയാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നതെങ്കില്‍ യൂറോപ്പില്‍ ആകമാനം 1.2 മില്യണ്‍ ജോലികള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 139,000 എണ്ണവും ഇറ്റലിയിലായിരിക്കുമെന്നും ബെല്‍ജിയത്തിലെ ല്യൂവന്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണക്കാക്കുന്നു.

ബെല്‍ജിയന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്ത പഠനമാണ് യൂണിവേഴ്‌സിറ്റി പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സില്‍ 141,320 തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്. ജര്‍മനിയില്‍ ഇത് 291,930 ആയിരിക്കും.

എന്നാല്‍, ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം വരുന്നത് യുകെയില്‍ തന്നെയായിരിക്കും. അഞ്ച് ലക്ഷം. രാജ്യത്തെ ആകെ തൊഴിലാളി സംഖ്യയുടെ അഞ്ച് ശതമാനം വരുമിത്.

അയര്‍ലന്‍ഡില്‍ അന്പതിനായിരവും ബെല്‍ജിയത്തില്‍ നാല്‍പ്പതിനായിരവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നും കണക്കില്‍ പറ!യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക