Image

കാശ്മീര്‍: ഭൂമിയിലെ സ്വര്‍ഗ്ഗം.. സ്വര്‍ഗ്ഗസമാനമാകട്ടെ (ജയറാം സുബ്രഹ്മണി)

Published on 05 August, 2019
കാശ്മീര്‍:  ഭൂമിയിലെ സ്വര്‍ഗ്ഗം.. സ്വര്‍ഗ്ഗസമാനമാകട്ടെ (ജയറാം സുബ്രഹ്മണി)
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ഒരു ഇന്ത്യാക്കാരനും രോഷം കൊള്ളേണ്ടതില്ല.അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും...!
മോദി ഗവണ്മെന്റാണത് ചെയ്തത് എന്നുള്ളതു കൊണ്ട് ഈ നീക്കം ശരിയായില്ല എന്ന് വരുത്തിതീര്‍ക്കാന്‍ നടത്തുന്ന പെടാപ്പാട് ചാനലുകളില്‍ എമ്പാടും കാണുന്നുണ്ട്.അവരെല്ലാം ഈ തീരുമാനത്തിന്റെ ടെക്ക്‌നിക്കാലിറ്റിയെയാണു ചോദ്യം ചെയ്യുന്നത്..!

ആരെയും അറിയിച്ചില്ല...ആരോടും ഒരു വാക്ക് ചോദിച്ചില്ല..മറച്ചു വച്ചു..ഒളിച്ചു വച്ചു...അങ്ങനങ്ങനെ...!

ചില കാര്യങ്ങള്‍ നടപടിയാകണമെങ്കില്‍ അങ്ങനൊക്കെ ചെയ്താലേ നടക്കൂ.ആളു കൂടിയാല്‍ പാമ്പ് ചാവില്ല എന്ന് കേട്ടിട്ടില്ലേ..!

ഏകപക്ഷീയമായ തീരുമാനങ്ങള്‍ ചിലയിടത്ത് ഗുണം ചെയ്യും.ഇല്ലെങ്കില്‍ തന്നെ ഇങ്ങനൊരു നീക്കം മറ്റു രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചയ്ക്ക് വച്ചാല്‍ സ്വാഭാവികമായും സംഭവിക്കുക ..ഇയാള്‍ ഇത് നടപടിയാക്കിയാല്‍ അത് നമ്മുടെ പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കും അതു കൊണ്ട് അന്ധമായി അതിനെ എതിര്‍ക്കുക തന്നെ വേണം എന്ന കക്ഷിരാഷ്ട്രീയപരമായ ചിന്ത തന്നെയാകും.

ഇത് സത്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയൊന്നും ബാധിക്കുന്ന ഒരു പ്രശ്‌നമല്ല..മറിച്ച് ചില ഗുണങ്ങളൊക്കെ ഉണ്ടു താനും. കാശ്മീര്‍ ഗവ സര്‍വ്വീസില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് പ്രവേശിക്കാം..കാശ്മീരില്‍ നിക്ഷേപം നടത്താം..കാശ്മീരില്‍ സ്ഥലം വാങ്ങാം..കാശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം..അങ്ങനെ പലതും...!

ഭൂരിഭാഗം വരുന്ന കാശ്മീരി ജനതയും ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം.ഓര്‍മ്മ വച്ച കാലം മുതല്‍ കണ്മുന്നില്‍ നടക്കുന്ന കലാപങ്ങളും അരാജകത്വവും അവസാനിപ്പിക്കാന്‍ പോന്ന എന്തെങ്കിലും..
തീവ്രവാദം വളരുന്ന...കുട്ടികള്‍ക്ക് പഠന സൗകര്യങ്ങളോ ചികില്‍സയ്ക്ക് ആശുപത്രികളോ ശരിയായി ഇല്ലാത്ത.. സംസ്ഥാനത്തിലെ വരുമാനത്തിന്റെ ഏറിയ പങ്കും സുരക്ഷക്ക് വേണ്ടി മാത്രം വകയിരുത്തുന്ന..ഭൂമി വിരലിലെണ്ണാവുന്നവരുടെ മാത്രം അധീനതയിലുള്ള ജമ്മു കാഷ്മീരിലെ ജീവിതം യാതനയായി തീര്‍ന്ന ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതൊരു ആശ്വാസമാണ്.
പിന്നെന്തിനാണ് ഇത് എതിര്‍ക്കപ്പെടേണ്ടത്..!?

ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഇല്ലാത്ത വേദനയും കുത്തികഴപ്പുമാണ് കേരളത്തിലെ ഇരു മുന്നണിയിലെയും വക്താക്കള്‍ക്ക്..
ഇന്ത്യന്‍ ഭരണഘടനയെ തല്ലിപൊട്ടിച്ചു കളഞ്ഞു...ഏകാധിപത്യത്തിന്റെ ഭീകരമുഖം...ചരിത്രപരമായ വിഡ്ഢിത്തം..കാശ്മീരികള്‍ക്ക് മോദി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്‌നമായ ലംഘനം...നാളെ നമുക്കും ഇത് സംഭവിച്ചേക്കാം എന്നൊക്കെ തട്ടി മൂളിക്കുന്നുണ്ട് ചാനലുകളില്‍ പലരും..!

ജമ്മു കാശ്മീര്‍ എന്ന കിരീടം വച്ച ഇന്ത്യയുടെ ഭൂപടമാണ് എനിക്കിഷ്ടം..അതിനാല്‍ ആ ഭൂപ്രദേശം ഇന്ത്യന്‍ ഭരണഘടനയുടെ അണ്ടറില്‍ ആകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
ഇതിനെതിരായി തല്പരകക്ഷികളുടെ കലാപങ്ങള്‍ അവിടെ പൊട്ടിപുറപ്പെട്ടേക്കാം..അത് അടിച്ചമര്‍ത്തണ്ടിയും വന്നേക്കാം.ഇപ്പോള്‍ തന്നെ കലാപമൊഴിയാത്ത ആ സംസ്ഥാനത്തില്‍ ഇനി ഇതിനെ ചൊല്ലി കലാപമുണ്ടായാല്‍ അത് നല്ലതിനെന്ന് കരുതിയാല്‍ മതി.

ഒരു ചാനലില്‍ കാശ്മീര്‍ കി കലി തുടങ്ങിയ ചിത്രങ്ങളില്‍ കഷ്മീറിന്റെ മുഗ്ദ്ധസൗന്ദര്യത്തില്‍ മനം മയങ്ങിയിരിക്കുന്ന ഞാനൊക്കെ തൊട്ടടുത്ത ന്യൂസ് ചാനലില്‍ അതേ ഭൂമികയിലെ കലാപം കണ്ട് ഞെട്ടിയിട്ടുണ്ട്...!ഷമ്മി കപൂറിന്റെയും ദേവാനന്ദിന്റെയും രാജേഷ് ഖന്നയുടെയും മറ്റും പ്രേമാതുരമായ മിഴികളല്ലായിരുന്നു ആ കലാപകാരികള്‍ക്ക്...!

മോദി ഗവണ്മെന്റിന്റെ ധീരമായ ഈ നടപടിയെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു...ബി ജെ പി അനുഭാവി അല്ലെങ്കിലും ഈ നീക്കത്തിനെതിരെ അര്‍ത്ഥമില്ലാത്ത ഒടങ്കൊല്ലി ന്യായങ്ങള്‍ പറയാന്‍ എനിക്കാവില്ല..
(ഇതിന്റെ പേരില്‍ എനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നാലും വിരോധമില്ല..!)

ഏതായാലും ജമ്മു കഷ്മീര്‍ ഇന്ത്യയുടെ ഭാഗമാകട്ടെ...ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അവിടെയും പ്രാബല്യത്തില്‍ വരട്ടെ...ഭൂമിയിലെ സ്വര്‍ഗ്ഗം..യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗസമാനമാകട്ടെ...അതിനുള്ള ആദ്യ കാല്‍ചുവടാകട്ടെ ഇത്....നമുക്ക് പ്രതീക്ഷിക്കാം. 
Join WhatsApp News
observer 2019-08-05 16:47:34
കാസ്മീരികൾക്ക് ഇന്ത്യ വേണ്ട. പാകിസ്ഥാൻ മതി. നിർബന്ധിച്ച് അവരെ ഇന്ത്യാക്കാരാക്കിയിട്ട് എന്ത് പ്രയോജനം? ഇനി പ്രശനം കുടുകയേയുള്ളു.
ആർ.എസ.എസ. പറയുന്നത് അവരെ അവിടെ നിന്ന് തുരത്തി ഓടിച്ചിട്ട് പട്ടാളക്കാരെ താമസിപ്പിക്കാമെന്ന്. അത്  ശരിയാണോ? കാസ്മീർ കാസ്മീരികളുടേതാണ്~. തോക്കിൻ കുഴലിലൂടെ അല്ല ജനാധിപത്യം. ഏച്ച്  കെട്ടിയാൽ മുഴച്ച്  തന്നെ ഇരിക്കും.
ഏതു രാജ്യത്തു ചേരണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്~ . പക്ഷെ കാസമീറിന്റെ കാര്യത്തിൽ  ഹിന്ദുവായ രാജാവ് ഇന്ത്യയിൽ ചേർന്നു . ജനം ആഗ്രഹിച്ചത് പാക്കിസ്ഥാനും. 
നേരെ മറിച്ച് ഹൈദരാബാദ് നൈസാം പാകിസ്ഥാനിൽ ചേർന്നു . ജനം ആഗ്രഹിചത് ഇന്ത്യ. സർദാർ പട്ടേൽ സൈന്യത്തെ അയച്ച് ഹൈദരാബാദ് പിടിച്ചെടുത്തു 
benoy 2019-08-05 21:12:02
Observer's observations are perverted. 
observer 2019-08-05 22:57:03
സത്യം അതാണ്. അതായത് കശ്‍മീരികൾ ഇന്ത്യാക്കാരായി കരുതുന്നില്ല. അവര്ക് ഇന്ത്യ വേണ്ട. പാക്കിസ്ഥാൻ മതി. അങ്ങനെയുള്ളവരെ  ആവശ്യമുണ്ടോ? അവരുടെ മനസ് 70 വർഷമായി മാറിയില്ല. 
ഏതായാലും ഈ സംഭവം കൊണ്ട് ഒന്ന് വ്യക്തമായി. വൈകാതെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും. സവർണ ഹിന്ദുക്കളല്ലാത്തവരുടെ സ്ഥാനം എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത് 

Ninan Mathulla 2019-08-06 05:59:35

Time only can prove if this decision was right. Every action and inaction has its consequence immediately and in the long run. So time only can prove the right and wrong of this decision.

 

Personally speaking I am not comfortable with the decision based on my principle that a promise made is a promise made no matter the loss or inconvenience it can cause you. “Sathyam cheythittu chetham vannalum maarathirikkuka” (Bible). A promise was made to the people of Kashmir, and that need to be respected. Here changes were made unilaterally for our convenience and brought justification for it in self interest. It must be with mutual consent after finding public opinion in an election. Otherwise it can have unseen consequences. Texas has special privileges under US constitution, and in other countries also one can see such special arrangements.

 

Hope and pray that things will turn for the best, and there will be peace and development in Kashmir.

Tom Abraham 2019-08-06 07:36:20
"Mother of all wars"  in Kashmir region too ?  as Iran said yesterday, Saddam said long ago.
Not Mother of Peace but Monsters of war.
Editors must strike a balance.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക