Image

നവയുഗം ഫാറൂഖ് ലുക്ക്മന്‍ അനുസ്മരണം സംഘടിപ്പിച്ചു

Published on 05 August, 2019
നവയുഗം ഫാറൂഖ് ലുക്ക്മന്‍ അനുസ്മരണം സംഘടിപ്പിച്ചു
അല്‍ഹസ്സ:  മാധ്യമ രംഗത്തെ കുലപതിയും, ഇന്ത്യക്കു പുറത്തു ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച മലയാളം പത്രത്തിന്റെ സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായ  ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തില്‍ അനുശോചിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി അല്‍ഹസ്സ മുബാരസ്, ഹഫൂഫ് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍  അനുസ്മരണയോഗം  സംഘടിപ്പിച്ചു.

നവയുഗം അല്‍ഹസ മേഖല കമ്മിറ്റി ഓഫീസില്‍  മേഖലാ പ്രസിസന്റ് സുശീല്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം , മുബാറസ് മേഖല സെക്രട്ടറി ഉണ്ണി മാധവം ഉത്ഘാടനം ചെയ്തു.   ഹഫൂഫ് മേഖല സെക്രട്ടറി. ഇ.എസ്. റഹിം തൊളിക്കേട് മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി.

മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിശാല മനസ്സിനുടമയും, അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹം എല്ലാവരോടും എന്നും പ്രകടിപ്പിയ്ക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഫാറൂഖ് ലുക്ക്മന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

നല്ല മനുഷ്യര്‍ ഏറെ കൊതിക്കുന്ന "അതിരുകളില്ലാത്ത ലോകം"  എന്ന സ്വപ്നം  അര നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ളിലൊളിപ്പിച്ച്, അതിനായി തന്റെ തുലിക ചലിപ്പിയ്ക്കുകയും , ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനായി പ്രയത്‌നിക്കുകയും ചെയ്ത  മഹത് വ്യക്തിയാണ് അദ്ദേഹം.  ആ സ്വപ്നത്തിന്റെ സാക്ഷത്ക്കാരത്തിനായി വേണ്ടിയാണ്  " മലയാളം ന്യൂസ്" സ്ഥാപിച്ച് അതിന്റെ മുഖ്യ പത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചത്. തന്റെ ജിവനായി കൊണ്ടു നടന്ന പത്രപ്രവര്‍ത്തനരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കോളത്തിന് "അതിരുകളില്ലാത്ത ലോക"മെന്ന് പേരു നല്‍കിയ അദ്ദേഹം  തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.പിന്നീട് അതേ പേരില്‍ ഒരു പുസ്തകവും അദ്ദേഹം  രചിച്ചിട്ടുണ്ട്..

ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദ്, അനില്‍ കുറ്റിച്ചല്‍ , തുടങ്ങിയവരും  അനുസ്മരണ പ്രഭാഷണം നടത്തി. അതിരുകളില്ലാത്ത ലോകത്തിലൂടെ അതിരുകളില്ലാത്ത സ്‌നേഹമാണ് അദ്ദേഹം പകര്‍ന്നുതന്നതെന്ന് മറ്റ് അനുസ്മരണ പ്രഭാഷകരും വിലയിരുത്തി.  നവയുഗം കേന്ദ്ര കമ്മിറ്റി അംഗം അബ്ദുല്‍ കലാം സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം രതീഷ് രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.   അനുസ്മരണ യോഗത്തിന് നവയുഗം മേഖല നേതാക്കളായ  സുല്‍ഫി , അമീര്‍ , സുന്ദരേശന്‍ ,ഷിബു താഹിര്‍ , അഖില്‍ , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



നവയുഗം ഫാറൂഖ് ലുക്ക്മന്‍ അനുസ്മരണം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക