Image

മരുഭൂമിയിലെ ശബ്ദം ആഗോള ലേഖന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published on 07 August, 2019
മരുഭൂമിയിലെ ശബ്ദം ആഗോള ലേഖന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


കൊച്ചി : 'മരുഭൂമിയിലെ ശബ്ദം' മാസിക നടത്തിയ ആഗോള ലേഖന മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കളമശേരി എമ്മാവൂസില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ ആത്മീയാചാര്യനും എഴുത്തു കാരനുമായ ഫാ.ബോബി ജോസ് കട്ടികാട് സമ്മാനിച്ചു

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് റെജി ജോസഫ് പഴയിടം അര്‍ഹനായി. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ക്രിസ്‌റ്റോ തോമസ് ജേക്കബ്, ഇഗ്‌നേഷ്യസ് തോമസ് എന്നിവര്‍ക്ക് യഥാക്രമം 15000 രൂപ, 10000 രൂപ വീതം കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും  സമ്മാനിച്ചു.

മരുഭൂമിയിലെ ശബ്ദം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.പോള്‍ മാനുവല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. കേരളാ സര്‍വീസ് ടീം ചെയര്‍മാന്‍ ഫാ.ജോസഫ് താമരവെളി അനുഗ്രഹ പ്രഭാഷണം നടത്തി. ജൂറി ചെയര്‍മാന്‍ ഷാജി മാലിപ്പാറ, ആന്റണി ചടയംമുറി, കേരളാ സര്‍വീസ് ടീം സെക്രട്ടറി ഡോ.കൊച്ചുറാണി ജോസഫ്, മരുഭൂമിയിലെ ശബ്ദം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബി പുന്നൂസ്, ചീഫ് എഡിറ്റര്‍ ജിറ്റി എന്‍. ജോസ്, അവാര്‍ഡ് ജേതാവ് റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കുവൈറ്റില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പിന്നിട്ടതിനോടനുബന്ധിച്ചാണ് ആഗോള തലത്തില്‍ ലേഖന മത്സരം സംഘടിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക