Image

ബലി പെരുന്നാള്‍ നമസ്‌കാരം വിവിധ പള്ളികളില്‍

Published on 09 August, 2019
ബലി പെരുന്നാള്‍ നമസ്‌കാരം വിവിധ പള്ളികളില്‍


കുവൈത്ത് : ഇന്ത്യന്‍ ഇസ് ലാഹി സെന്റ്ര്! കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴില്‍ കുവൈത്തിലെ വിവിധ പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്‌കാരവും മലയാളത്തില്‍ പെരുന്നാള്‍ ഖുതുബയും സംഘടിപ്പിക്കുന്നു. 

ജഹ്‌റയിലെ അല്‍ മുഹ്തസിം പള്ളിയിലെ പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് മദനി നേതൃത്വം നല്‍കും. സാല്‍മിയയിലെ മസ്ജിദ് മുഹമ്മദ് അബ്ദുള്ള അല്‍വുഹൈബില്‍ മുഹമ്മദ് അരിപ്രയും മങ്കഫിലെ ഫാത്വിമ അല്‍ അജ്മി മസ്ജിദില്‍ അബ്ദുന്നാസര്‍ മൗലവിയും സബാഹിയ്യ തിഫ്‌ല അസ്സഹബി പള്ളിയില്‍ മുഹമ്മദ് ശരീഫ് അല്‍ അസ്ഹരിയും മഹ്ബൂല നാസര്‍ സ്‌പോര്‍ട്‌സ് ക്യാമ്പ് പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

പെരുന്നാള്‍ നമസ്‌കാരം പുലര്‍ച്ചെ 5.30 നാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം നസ്‌കാര ശേഷം മധുര വിതരണവും ഉണ്ടായിരിക്കും. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മത്തിന് കുവൈത്തില്‍ നിന്ന് സമാഹകരിച്ച ഷെയര്‍ സംഖ്യ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനായി കെ.എന്‍.എം മര്‍ക്കസ്സുദ്ദഅ്വയുടെ കീഴിയിലുള്ള ഫോക്കസ് ഇന്ത്യ കമ്മിറ്റിക്ക് കൈമാറിയതായി ഐഐസി സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് അറിയിച്ചു. 

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 97562375, 99463835.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക