Image

എതിര്‍പ്പുകള്‍ രൂക്ഷം, മുത്തയ്യ മുരളീധരനെ അവതരിപ്പിക്കാന്‍ വിജയ് സേതുപതി എത്തില്ല

Published on 10 August, 2019
എതിര്‍പ്പുകള്‍ രൂക്ഷം, മുത്തയ്യ മുരളീധരനെ അവതരിപ്പിക്കാന്‍ വിജയ് സേതുപതി എത്തില്ല

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തി മുത്തയ്യ ആയി വിജയ് സേതുപതി എത്തും എന്നത് ക്രിക്കറ്റ് പ്രേമികളും സിനിമ പ്രേമികളും ഏറെ ആവേഷത്തോടെയാണ് കേട്ടത്. എന്നാല്‍ ചിത്രത്തില്‍ന്നിന്നും വിജയ് സേതുപതി പിന്‍മാറുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ് നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുമുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണം എന്നാണ് സൂചന.


സ്പിന്‍ ബൗളിംഗില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇതിഹാസം മുരളീധരന്റെ ജീവിതം പറയുന്ന സിനിമക്ക് 800 എന്നാണ് പേര് നല്‍കിയിരുന്നത് മുത്തയ്യ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തമാക്കിയ 800 വിക്കറ്റുകള്‍ എന്ന നേട്ടത്തെ സൂചിപ്പിക്കുന്നതാണ് പേര്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാമുണ്ട് എന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട് മുരളീധരന്‍ തനിക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കും എന്നത് സന്തോഷം നല്‍കുന്നു എന്നും വിജയ് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു.


തന്റെ ജീവചരിത്ര സിനിമയില്‍ വിജയ്‌ സേതുപതി നായകനാകുന്നതില്‍ ഏറെ സന്തോഷം ഉണ്ട് എന്ന് മുത്തയ്യ മുരളീധരനും പ്രതികരിച്ചിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയ് സേതുപതി മുത്തയ്യ മുരളീധരനായി വേഷമിടുന്നതിനോട് കടുത്ത എതിര്‍പ്പുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇകാര്യങ്ങളെ കുറിച്ച്‌ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ, വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക