Image

നാളെ ബലിപെരുന്നാളാണ്, ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടേണ്ടിവരരുത്, എല്ലാരും ഒന്നൂടെ ഉഷാറാക്കണം'; കുഞ്ചാക്കോയ്ക്ക് പറയാനുള്ളത്

Published on 11 August, 2019
നാളെ ബലിപെരുന്നാളാണ്, ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടേണ്ടിവരരുത്, എല്ലാരും ഒന്നൂടെ ഉഷാറാക്കണം'; കുഞ്ചാക്കോയ്ക്ക് പറയാനുള്ളത്


പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് നിരവധി പേരാണ് അവശ്യവസ്തുക്കള്‍ പോലും വേണ്ടത്ര ലഭ്യമാകാതെ വിവിധ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. നിരവധി സുമനസ്സുകള്‍ കയ്യയച്ച് സഹായങ്ങള്‍ നല്‍കുന്ന വേളയിലും ചിലയിടങ്ങളിലെങ്കിലും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം കാണപ്പെടുന്നുണ്ട്.

ഈ അവസരത്തില്‍ സുമനസുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ഥന. 'കേരള ഫ്‌ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി'ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന. 

നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ'. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക