Image

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ടോയ്‌ലറ്റ് സൗകര്യം എത്തിച്ച്‌ ജയസൂര്യ

Published on 12 August, 2019
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ടോയ്‌ലറ്റ് സൗകര്യം എത്തിച്ച്‌ ജയസൂര്യ

വയനാട്ടില്‍ പ്രളയദുരിതം അനുഭവിക്കുന്ന ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് പത്ത് താത്കാലിക ടോയ്‌ലറ്റ് എത്തുന്നു. നടന്‍ ജയസൂര്യയുടെ നേതൃത്വത്തിലാണ് ക്യാമ്ബുകളിലേക്ക് ഈ അടിസ്ഥാന സൗകര്യം എത്തുന്നത്.


മേപ്പാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലാണ് ആദ്യ ഘട്ടമായി പത്ത് ടോയ്‍ലെറ്റുകള്‍ എത്തിയത്.


564 പേരാണ് ഈ ദുരിതാശ്വാസ ക്യാമ്ബിലുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് സംവിധാനമാണ് ക്യാമ്ബുകളില്‍ എത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക