മ ഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം സംഭവാന നല്കി ബോളിവുഡ് താര ദമ്ബതികളായ ജനീലിയയേലും റിതേഷ് ദേശ്മുഖും. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്ത താര ദമ്ബതികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്തെത്തി.
ജനീലിയയും റിതേഷും തുകയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഫട്നാവിസ് നന്ദി അറിയിച്ചത്.
മഹാരാഷ്ട്രയില്‍ കനത്ത മഴ വലിയ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 3.78ലക്ഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളത്. സതാര, കോല്‍ഹാപൂര്‍, സങ്ക്ലി ജില്ലകളില്‍ മാത്രം 432 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിരിക്കുന്നത്.