Image

കേരളത്തിലെ പ്രകൃതിദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനമോ? മുരളി തുമ്മാരുകുടി എഴുതുന്നു.

Published on 12 August, 2019
കേരളത്തിലെ പ്രകൃതിദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനമോ? മുരളി തുമ്മാരുകുടി എഴുതുന്നു.


കേരളത്തില്‍ മേഘ വിസ്‌ഫോടനം ഉണ്ടായോ ?..

ഇന്ത്യയില്‍ എവിടെയെങ്കിലും ഒക്കെ പ്രളയമോ ഉരുള്‍ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോള്‍ അത് 'മേഘവിസ്‌ഫോടനം'കൊണ്ടാണ് എന്ന് വാര്‍ത്തകള്‍ വരാറുണ്ട്. മഴമേഘങ്ങള്‍ ബലൂണ്‍ പോലെ വെള്ളം നിറഞ്ഞിരിക്കുന്ന എന്തോ ആണെന്നും അത് ബലൂണ്‍ പൊട്ടുന്ന പോലെ വള്ളം ഒരുമിച്ചു താഴേക്ക് വരുന്നു എന്നുമാണ് മേഘവിസ്‌ഫോടനത്തെ പറ്റിയുള്ള ആളുകളുടെ ചിന്ത.

ഈ ചിന്ത ശരിയല്ല. മേഘത്തില്‍ വെള്ളമിരിക്കുന്നത് ബലൂണില്‍ നിറച്ചു വച്ചിരിക്കുന്നത് പോലെയല്ല. അതുകൊണ്ടു തന്നെ സൂചികൊണ്ട് കുത്തിയത് പോലെ മേഘം പൊട്ടി വെള്ളം താഴേക്ക് ഒഴുകുന്നുമില്ല.

അതേ സമയം അതി തീവ്രതയില്‍ പെയ്യുന്ന മഴക്ക് മേഘവിസ്‌ഫോടനം എന്നൊരു വാക്ക് ചിലര്‍ ഉപയോഗിക്കാറുണ്ട് (കാലാവസ്ഥ ശാസ്ത്രജ്ഞന്മാര്‍ അല്ല). എന്താണ് അതി തീവ്രത എന്നതിന് ആഗോളമായി ഒരു മാനദണ്ഡം ഒന്നുമില്ല. ഒരു മിനുട്ടില്‍ ഒരു മില്ലിമീറ്റര്‍, ഒരു മണിക്കൂറില്‍ നൂറുമില്ലിമീറ്റര്‍ എന്നിങ്ങനെ പല മാനദണ്ഡങ്ങള്‍ പലരും ഉപയോഗിക്കുന്നു.

വാസ്തവത്തില്‍ മേഘത്തില്‍ വിസ്‌ഫോടനം ഒന്നും ഇല്ലാത്തത് കൊണ്ടും എത്ര തീവ്രത ഉള്ള മഴക്കാണ് ഈ വാക്ക് ഉപയോഗിക്കേണ്ടത് എന്നതിന് കൃത്യമായ ഒരു മാനദണ്ഡം ഇല്ലാത്തതിനാലും കാലാവസ്ഥ ശാസ്ത്രജ്ഞന്മാര്‍ ഈ വാക്ക് പ്രയോഗിക്കാത്തതു കൊണ്ടും മാധ്യമങ്ങള്‍ ഈ വാക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതി ശക്തമായി മഴ പെയ്തു എന്ന് പറയുന്നതിനപ്പുറം ഒരു അര്‍ത്ഥവും ഈ പ്രയോഗത്തിനില്ല, കുട്ടികളെ എങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ഉണ്ട് താനും.

മുരളി തുമ്മാരുകുടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക