Image

പൂഞ്ഞാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് പി.സി. ജോര്‍ജ്, പേടിക്കേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി

Published on 12 August, 2019
പൂഞ്ഞാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് പി.സി. ജോര്‍ജ്, പേടിക്കേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി


കോട്ടയം:  ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ആഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോര്‍ജ് നല്‍കിയത്. 

എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. 

അടുത്ത രണ്ട് ദിവസങ്ങളില്‍ സാധാരണ മഴക്കുള്ള സാധ്യത മാത്രമെ പ്രവചിക്കപ്പെട്ടിട്ടുള്ളു. എഴ് സെന്റീമീറ്ററില്‍ താഴെ മഴ പെയ്യാനുള്ള സാധ്യത മാത്രമെ ഇപ്പറഞ്ഞ പ്രദേശങ്ങളില്‍ ഉള്ളു. അതിനാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പ്രദേശത്തുനിന്ന് മാറി താമസിക്കണോ വേണ്ടയോ എന്നുള്ളതില്‍ നാട്ടുകാര്‍ക്ക് തീരുമാനമെടുക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു. 

Join WhatsApp News
പൂഞ്ഞാറുക്കാരൻ 2019-08-12 18:32:25
പൂഞ്ഞാറ്റിലെ ഏറ്റവും വലിയ ഉരുളാണ് ഇവൻ . ഇവൻ പൊട്ടുന്നെങ്കിൽ പൊട്ടി ഒലിച്ചുപോട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക