Image

ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ; ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊട്ടിത്തെറിച്ച്‌ മന്ത്രി വി എസ് സുനില്‍കുമാര്‍

Published on 13 August, 2019
ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ; ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊട്ടിത്തെറിച്ച്‌ മന്ത്രി വി എസ് സുനില്‍കുമാര്‍

തൃ​ശൂ​ര്‍: ഏ​നാ​മാ​ക്ക​ല്‍ റ​ഗു​ലേ​റ്റ​ര്‍ ഫേ​സ് ക​നാ​ലി​ലെ റിം​ഗ് ബ​ണ്ട് പൂ​ര്‍​ണ​മാ​യും നീക്കം ചെയ്യാത്തതില്‍ ജ​ല​സേ​ച​ന വ​കു​പ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊട്ടിത്തെറിച്ച്‌ മന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്ത് . തൃ​ശൂ​രി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് എ​ന്‍​ജി​നി​യ​ര്‍​മാ​രെ വി​ളി​ച്ചു​വ​രു​ത്തി മന്ത്രി ശ​കാ​രി​ച്ച​ത്.


' ഈ ​ആ​ളു​ക​ള്‍ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ങ്ങ​ള്‍ മൂ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍​ക്കാ​ണ്. നാ​ട്ടു​കാ​രെ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​ക്കി . നി​ങ്ങ​ള്‍ ഇ​ത് ആ​ദ്യം തു​റ​ന്നി​രു​ന്നെ​ങ്കി​ല്‍ ഈ ​നി​ല​യു​ണ്ടാ​കു​മാ​യി​രു​ന്നോ? നി​ങ്ങ​ളോ​ടു ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു​പ​റ​ഞ്ഞി​ല്ലേ? നി​ങ്ങ​ളെ​യൊ​ക്കെ പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യി​ക്കു​ക​യാ​ണ് വേ​ണ്ട​ത് . ഇ​ന്നു രാ​ത്രി​ക്കു​ള്ളി​ല്‍ ബ​ണ്ട് പൊ​ളി​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു പേ​രേ​യും സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നും നി​ങ്ങ​ളി​ത് പൊ​ളി​ച്ചി​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നും' - മ​ന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക