Image

ശാസ്ത്രവാര്‍ത്തകള്‍ സ്വയമെഴുതുന്ന ജേര്‍ണലിസ്റ്റ് റോബോട്ട്; ഷ്യാവോകിന്റെ ഉദയവുമായി ചൈന

Published on 13 August, 2019
ശാസ്ത്രവാര്‍ത്തകള്‍ സ്വയമെഴുതുന്ന ജേര്‍ണലിസ്റ്റ് റോബോട്ട്; ഷ്യാവോകിന്റെ ഉദയവുമായി ചൈന
ബെയ്ജിങ്: ( 13.08.2019) ചൈന സയന്‍സ് ഡെയ്‌ലി, പെകിങ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേര്‍ന്ന് ശാസ്ത്രസഹായിയായി റോബോട്ടിനെ നിര്‍മ്മിച്ചു. ചൈനയില്‍ ശാസ്ത്രവാര്‍ത്തകളെഴുതാനാണ് റോബോട്ടിനെ നിര്‍മ്മിച്ചത്. സയന്‍സ് ഡെയ്‌ലിയാണ് മുന്‍നിര സയന്‍സ് ജേണലുകളെ അടിസ്ഥാനമാക്കി ശാസ്ത്രവാര്‍ത്തകള്‍ സ്വയമെഴുതുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.

ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ റോബോട്ട് സയന്‍സ് റിപ്പോര്‍ട്ടറിന്റെ പേര് ഷ്യാവോക് എന്നാണ്. വിവിധ ശാസ്ത്ര ജേണലുകളില്‍ നിന്നും 200ഓളം വാര്‍ത്തകളാണ് ഷ്യാവോക് സൃഷ്ടിച്ചിട്ടുള്ളത്. സയന്‍സ്, നേച്ചര്‍, സെല്‍, ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ തുടങ്ങിയവയില്‍ നിന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഷ്യാവോക്കിന്റെ കണ്ടുപിടിത്തതോടെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വരുന്ന ഏറ്റവും പുതിയ ശാസ്ത്ര വാര്‍ത്തകള്‍ ഭാഷാ പ്രതിബന്ധങ്ങള്‍ മറികടന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കും. ശാസ്ത്രജ്ഞര്‍ക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇത് കാരണമാകും. കേവലം വിവര്‍ത്തനം എന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ആശയങ്ങളില്‍ ഉള്‍പ്പെടുത്തിയ ഉള്ളടക്കങ്ങള്‍ ഷ്യാവോക്കിന് ചെയ്യാനാവുമെന്ന് പെകിങ് സര്‍വകലാശാലയിലെ ഗവേഷകന്‍ വാന്‍ ഷ്യാവോജുന്‍ പറഞ്ഞു.

ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങളും ഗവേഷകര്‍ നടത്തിവരികയാണ്. ഷാവോക്ക് എഴുതുന്ന വാര്‍ത്തകള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിക്കുക.

മനുഷ്യര്‍ എഴുതുന്നതിനേക്കാള്‍ വേഗതയില്‍ ഈ റോബോട്ട് ജേര്‍ണലിസ്റ്റുകള്‍ക്ക് വാര്‍ത്തകളെഴുതാനാവും. വിവിധ ചൈനീസ് മാധ്യമങ്ങള്‍ അടുത്തകാലത്തായി കാലാവസ്ഥ, സ്‌പോര്‍ട്‌സ്, സാമ്ബത്തികം തുടങ്ങിയ മേഖലകളിലെ വാര്‍ത്തകള്‍ക്കായി റോബോട്ട് എഴുതുക്കാരെ ഉപയോഗിച്ച്‌ വരുന്നു.

സങ്കീര്‍ണമായ ശാസ്ത്രപദങ്ങള്‍ തിരിച്ചറിഞ്ഞ് ലളിതമായി വാര്‍ത്ത അവതരിപ്പിക്കാനുള്ള കഴിവ് ഷ്യാവോക്കിനുണ്ട്. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ പഠനത്തിന്റെ ലിങ്കും സംക്ഷിപ്തരൂപവും ഷ്യാവോക്ക് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താറുണ്ട്. http://paper.sciencenet.cn/AInews/. എന്ന ലിങ്കില്‍ ഷ്യാവോക്ക് എഴുതിയ വാര്‍ത്തകള്‍ കാണാന്‍ പറ്റും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക