Image

ഒന്നാമത് നവയുഗം പ്രവാസി സംഗമം കൊല്ലത്ത് അരങ്ങേറി.

Published on 13 August, 2019
ഒന്നാമത് നവയുഗം പ്രവാസി സംഗമം കൊല്ലത്ത് അരങ്ങേറി.
ദമ്മാം/കൊല്ലം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആദ്യത്തെ പ്രവാസി സംഗമം കൊല്ലം കൊട്ടാരക്കര ഹൈലാന്‍ഡ് ഹോട്ടല്‍ ആഡിറ്റൊറിയത്തില്‍ വെച്ച് നടന്നു.

 

കടുത്ത മഴയും പ്രതികൂലകാലാവസ്ഥയും അവഗണിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് മുന്‍പ്രവാസികളും കുടുംബവും പ്രവാസി സംഗമത്തില്‍ പങ്കെടുത്തു.

 

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവാസി സംഗമം നവയുഗം കേന്ദ്രകമ്മിറ്റി മുന്‍ഭാരവാഹിയും, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ   കെ.ആര്‍. അജിത്ത് ഉത്ഘാടനം ചെയ്തു.  

 

നവയുഗം ജനറല്‍ ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, നവയുഗം നടത്തുന്ന പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

നവയുഗം മുന്‍നേതാക്കളായ വെളിയം മോഹനന്‍, സൈഫ് വേളമാനൂര്‍, അഷറഫ് ഓയൂര്‍, മെഹബൂബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റി സ്ഥാപകനേതാവായ പ്രൊഫസര്‍ നിസ്സാര്‍ കാത്തുങ്കലിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ആദരവ് അദ്ദേഹത്തിന് കൈമാറി.

 

നവയുഗം സാംസ്‌ക്കാരികവേദി സൗദി അറേബ്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ കേരളത്തിലും  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനും നവയുഗം പുനരധിവാസ പദ്ധതികള്‍ സുമഗമായി കേരളത്തില്‍ നടപ്പാക്കാനും വേണ്ടി നവയുഗത്തില്‍ പ്രവര്‍ത്തിച്ച മുന്‍പ്രവാസികള്‍  അംഗങ്ങളായ  നവയുഗം കേരള ചാപ്റ്ററിന് യോഗം രൂപം നല്‍കി.


ചടങ്ങിന് ഹുസൈന്‍ കുന്നിക്കോട് സ്വാഗതവും, ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു.


പ്രവാസി സംഗമത്തിന് നവയുഗം നേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, നിസാം കൊല്ലം, തമ്പാന്‍ നടരാജന്‍, മീനു അരുണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ഒന്നാമത് നവയുഗം പ്രവാസി സംഗമം കൊല്ലത്ത് അരങ്ങേറി.ഒന്നാമത് നവയുഗം പ്രവാസി സംഗമം കൊല്ലത്ത് അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക