Image

മരണം 92; ക്യാംപുകളില്‍ 2.21 ലക്ഷം പേര്‍, മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട്

Published on 13 August, 2019
മരണം 92; ക്യാംപുകളില്‍ 2.21 ലക്ഷം പേര്‍, മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട്


തിരുവനന്തപുരം ഃ മഴക്കെടുതിയിലായ സംസ്ഥാനത്ത് ഇതുവരെ ലഭിച്ച കണക്കനുസരിച്ച് മരണം 92 ആയി. 1206 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2,21,286 പേര്‍ അവസാനം 67,562 കുടുംബങ്ങളാണു ക്യാംപുകളിലുള്ളത്. തൃശൂരില്‍ 245, ക്യാംപുകളില്‍ 47,978 പേരും വയനാട്ടില്‍ 196 ക്യാംപുകളില്‍ 35,878 പേരും മലപ്പുറത്ത് 165 ക്യാംപുകളില്‍ 11,129 പേരും കഴിയുന്നുണ്ട്. മലപ്പുറത്ത് 32, കോഴിക്കോട് 17, വയനാട് 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1057 വീടുകള്‍ പൂര്‍ണമായും 11,159 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും റെ!ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാര്‍, അരുവിക്കര അണക്കെട്ടുകള്‍ തുറന്നു.

മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക