Image

പ്രശസ്ത വാര്‍ത്താ അവതാരക അന്തരിച്ചു

Published on 18 August, 2019
പ്രശസ്ത വാര്‍ത്താ അവതാരക അന്തരിച്ചു

ന്യൂഡല്‍ഹി•ദൂരദര്‍ശനിലെ പ്രശസ്ത വാര്‍ത്താ അവതാരകയും നാരീ ശക്തി പുരസ്കാര ജേതാവുമായ നീലം ശര്‍മ അന്തരിച്ചു. 50 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.


ഡി.ഡി ന്യൂസിലെ ആദ്യകാല വാര്‍ത്ത‍ അവതാരകയായ നീലം 20 വര്‍ഷത്തോളം ദൂരദര്‍ശന്റെ ഭാഗമായിരുന്നു.

'ബഡി ചര്‍ച്ച', 'തേജസ്വിനി' തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്ന നീലത്തിന് അടുത്തിടെയാണ് നാരീ ശക്തി പുരസ്‌കാരം ലഭിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക