Image

അന്ന് എന്റെ വീടും മുങ്ങിയിരുന്നു! മൂന്ന് ദിവസം ക്യാമ്ബില്‍ കഴിഞ്ഞു! പ്രളയകാലനുഭവം പങ്കുവെച്ച്‌ ജോജു

Published on 18 August, 2019
അന്ന് എന്റെ വീടും മുങ്ങിയിരുന്നു! മൂന്ന് ദിവസം ക്യാമ്ബില്‍ കഴിഞ്ഞു! പ്രളയകാലനുഭവം പങ്കുവെച്ച്‌ ജോജു

ഈ വര്‍ഷത്തെ ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം ജോസഫിലെ പ്രകടനത്തിന് ജോജുവിനെ ‌ അര്‍ഹനാക്കി. എന്നാല്‍ ഇത്രയും വലിയ പുരസ്കാരം നേടിയിട്ടും ആഘോഷമോ ആഹ്ലാദമോ ഇല്ലായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്കൊപ്പം അവര്‍ക്ക് കൈതാങ്ങായി താരം കൂടെ ഉണ്ടായിരുന്നു.


മഴ തുടങ്ങിയപ്പോള്‍ ബെഗളൂരുവിലെ ഹോട്ടല്‍ മുറിയിലായിരുന്നു താരം. കനത്ത് മഴമൂലം നാട്ടിലേയ്ക്ക് വരാന്‍ കഴിയാതെ ഹോട്ടല്‍ മുറിയില്‍ അകപ്പെട്ടു പോകുകയായിരുന്നു. ഈ സമയം കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ ക്യാംപില്‍ ജീവിക്കേണ്ടി വന്നത് തന്നെ അലട്ടിയിരുന്നു .


കഴിഞ്ഞ വര്‍ഷമുണ്ടായ മഴയില്‍ തന്റെ വീടും മുങ്ങിയിരുന്നു. മൂന്ന് ദിവസമായിരുന്നു ക്യാംപില്‍ കഴിഞ്ഞത്. ഈ വര്‍ഷവും ഈ പേടി തന്നെ അലട്ടിയിരുന്നു. അഭിനന്ദനം അറിച്ചു കൊണ്ട് പലരും വിളിച്ചപ്പോഴും തന്റെ മനസ്സില്‍ വീട്ടില്‍ എത്തിച്ചേരുക എന്നത് മാത്രമായിരുന്നു. നാട്ടിലെത്തി വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി ശേഷം നേരെ പോയത് നിലമ്ബൂരിലേയ്ക്കാണ്- ജോജു പറഞ്ഞു.


വെള്ളം പൊങ്ങിത്തുടങ്ങിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാല്‍ ഞാന്‍ ബെംഗളൂരുവില്‍ കുടുങ്ങി. ബെംഗ്ലൂരില്‍ നിന്ന് ടാക്സിയില്‍ നാട്ടിലെത്താന്‍ ഒരുല ലക്ഷം രൂപയായിരുന്നു ടാക്സിക്കൂലി. എന്റെ കാര്‍ സുഹൃത്തിനെക്കൊണ്ട് ബെംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലേയ്ക്ക് എത്തിയത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ആഘോഷിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല.പതിനായിരങ്ങള്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നു. ഒട്ടേറെ പേര്‍ മരിച്ചു. പിന്നീട് ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുളള ശ്രമമായിരുന്നു.


സിനിമയില്‍ ആദ്യമായി ഡയലോഗ് പറയാന്‍ സാധിച്ചത് ജോഷിസാറിന്റെ ചിത്രത്തിലൂടെയാണ്. സെവന്‍സിനു ശേഷം ഇപ്പോഴിതാ പൊറിഞ്ചു മറിയം ജോസെന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ അദ്ദേഹം എന്നെ നായകനാക്കിയിരിക്കുന്നു. 100 രൂപ വേദനത്തിന് അദ്ദേഹത്തിന്റെ ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വലിയ സസ്പെന്‍സായിരിക്കും. മലയാളത്തിന്റെ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നു വിശേഷിപ്പിക്കാവുന്ന ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കാനായത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് എനിക്കിനിയും മനസിലായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ ജനിച്ച ഒരു യഥാര്‍ഥ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കട്ടാളന്‍ പൊറിഞ്ചുവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടേയും പൊരുന്നാളിന്റേയും നാടാണ് തൃശൂര്‍. ഒരു സൈഡില്‍ ബാന്റ് മേളം ഉയരുമ്ബോള്‍ മറു സൈഡില്‍ അടിപ്പൊട്ടും.ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അടിയല്ല. അതുകൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടര്‍ച്ച അടുത്ത പെരുനാളിനും ഉണ്ടാകും.അങ്ങനെയുള്ളൊരു പറിഞ്ചുവാണ് എന്റെ കഥാപാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക