Image

അഞ്ചാമത് ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി മാമാങ്കത്തിന് സോഷ്യല്‍ ക്ലബ്ബ് സജ്ജമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2019
അഞ്ചാമത് ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി മാമാങ്കത്തിന് സോഷ്യല്‍ ക്ലബ്ബ് സജ്ജമായി
ചിക്കാഗോ: 2019 സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
   
ചിക്കാഗോ വടംവലി മത്സരത്തിന്റെ ആതിഥേയരായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ആഗോള വടംവലി മത്സരത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിക്കാഗോയിലെ വടംവലി പ്രേമികള്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള വടംവലി പ്രേമികള്‍ ഉറ്റുനോക്കുന്ന ഈ വേളയില്‍ ചിക്കാഗോയിലെ കായികപ്രേമികള്‍ ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്ന് 2019 ചിക്കാഗോ വടംവലി മത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
   
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. കൂടാതെ മികച്ച കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും.
   
കൂടാതെ നല്ല വടംവലി ആസ്വാദകന് സോഷ്യല്‍ ക്ലബ്ബ് പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണെന്ന് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പള്ളിയില്‍, സെക്രട്ടറി റോണി തോമസ്, ട്രഷറര്‍ സണ്ണി ഇടിയാലിയില്‍, ജോ. സെക്രട്ടറി സജി തേക്കുംകാട്ടില്‍, വടംവലി കമ്മിറ്റി ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍ എന്നിവര്‍ സംയുക്തമായി പറഞ്ഞു.   
   
മത്സരം കെ.വി. ടി.വി.യിലും ക്‌നാനായ വോയ്‌സിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കുമുള്ള എല്ലാ കായികപ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.
                                   
വിശദവിവരങ്ങള്‍ക്ക് :- റൊണാള്‍ഡ് പൂക്കുമ്പേല്‍ (630) 9359655, പീറ്റര്‍ കുളങ്ങര :(847) 9514476, ജിബി കൊല്ലപ്പള്ളില്‍ : (708) 2539293, മാത്യു തട്ടാമറ്റം :17733173444.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക