Image

സീറോ മലബാര്‍ സഭാ സിനഡിന് തിങ്കളാഴ്ച തുടക്കം; ബിഷപുമാര്‍ക്ക് തുറന്ന കത്തയച്ച് എറണാകുളത്തെ വൈദികര്‍

Published on 18 August, 2019
സീറോ മലബാര്‍ സഭാ സിനഡിന് തിങ്കളാഴ്ച തുടക്കം; ബിഷപുമാര്‍ക്ക് തുറന്ന കത്തയച്ച് എറണാകുളത്തെ വൈദികര്‍
കൊച്ചി: നാളെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡിനു മുമ്പ് സിനഡ് പിതാക്കന്മാര്‍ക്ക് തുറന്ന കത്തുമായി അതിരൂപത സംരക്ഷണ സമിതി. എറണാകുളംഅങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെ അകാരണമായി അപമാനിച്ചതും, അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതിനെയും, ചില വൈദികരെ പോലീസിനെക്കൊണ്ട് പീഡിപ്പിച്ചുവെന്നതിലും സിനഡിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. അടിച്ചൊതുക്കി, ഭൂരിപക്ഷത്തേയും മൗനികളാക്കുന്നത് സഭയില്‍ ഭൂഷണമല്ല. സിനഡ് വിശുദ്ധമായിരിക്കണം. സഭാ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയവ്യവസായ ലോബിക്ക് ഇടംനല്‍കരുതെന്നുമാണ് കത്തിലെ ആവശ്യം. 

കത്തിന്റെ പൂര്‍ണ്ണരൂപം: 

എറണാകുളം
18-08-2019
സിനഡ് പിതാക്കന്മാര്‍ക്ക് ഒരു തുറന്ന കത്ത് 

ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഏറെ നിര്‍ണായകമാണ് എന്നതിനാല്‍ വളരെ വേദനയോടും പ്രാര്‍ത്ഥനയോടുംകൂടിയാണു വൈദികരുടെ പേരില്‍ ഈ കത്തു നിങ്ങള്‍ക്ക് ആദരപൂര്‍വം അയയ്ക്കുന്നത്.  ഈ അടുത്ത നാളുകളില്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരെ അകാരണമായും അനീതിപരമായും അപമാനിച്ചു പീഡിപ്പിച്ചതും അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായ ജേക്കബ് മനത്തോടത്ത് പിതാവിനെ അപമാനിതനാക്കി സ്ഥാനത്തുനിന്നു നീക്കിയതും ഞങ്ങളുടെ ചില വൈദികരെ പൊലീസിനെക്കൊണ്ടു പീഡിപ്പിച്ചതും അതീവ വേദനയോടുകൂടി മാത്രമാണു ഞങ്ങള്‍ കാണുന്നത്. ഇതിലൊന്നും സിനഡിന് ഉത്തരവാദിത്വമില്ലെന്ന നിലപാടു ഞങ്ങള്‍ക്കില്ല. 
സിനഡ് സംവിധാനത്തില്‍ ഏറ്റവും പ്രധാനം എല്ലാവരെയും കേള്‍ക്കുന്നതാണ്. എല്ലാവരെയും കേള്‍ക്കാനും എല്ലാവര്‍ക്കും പറയാനും സ്വാതന്ത്ര്യമില്ലാത്തിടത്തു കൂട്ടായ്മയോ സഭയോ ഉണ്ടാകില്ല. ഏകസ്വരാധിപത്യമല്ല ബഹുസ്വരതയുടെ സമ്മേളനമാണു സിനഡ്. അടിച്ചൊതുക്കുന്ന സംസാരവും പകയും വിദ്വേഷവും പുലര്‍ത്തുന്ന ഭാഷണവും ഒരു െ്രെകസ്തവസഭയിലും ആര്‍ക്കും ഭൂഷണമല്ല.  ഇത്തരം പ്രവണതകള്‍ കടന്നുകൂടി ഭൂരിപക്ഷവും മൗനികളായി മാറുകയും ചിലര്‍ ആധിപത്യത്തിന്റെ അധികപ്രസംഗങ്ങളില്‍ മുഴുകുകയും ചെയ്യുന്ന പ്രവണതകള്‍ സിനഡില്‍പ്പോലും കടന്നുകൂടുന്നതായി ഞങ്ങള്‍ ഭയപ്പെടുന്നു. സിനഡ് വിശുദ്ധമായിരിക്കണം. അവിടെ തന്ത്രങ്ങളും ഉപജാപങ്ങള്‍ക്കും വഴിവയ്ക്കുന്ന പ്രവണതകള്‍ ആരുടെ ഭാഗത്തുനിന്നായാലും തടയേണ്ടതാണ്. സിനഡിനെ ഭരിക്കേണ്ടതു പരിശുദ്ധാത്മാവാണ്.    
2019 ജൂണ്‍ 26ാം തീയതി ഞങ്ങളുടെ അതിരൂപതാസ്ഥാനത്തു നടന്ന നാടകം െ്രെകസ്തവികതയുടെ സ്പര്‍ശമില്ലാത്തതായിപ്പോയി. സഹായ മെത്രാന്മാരെ പുറത്താക്കിയത് അതിരൂപതയിലും വിശ്വാസികളുടെയും സന്ന്യസ്തരുടെയും വൈദികരുടെയും ഇടയിലുണ്ടാക്കിയ മുറിവ് പരഹരിക്കാനാവാത്തവിധം ആഴമേറിയതാണ്. ഇത് നടന്നത് സിനഡ് പിതാക്കന്മാരുടെ അറിവോടും സമ്മതത്തോടുംകൂടി ആയിരുന്നോ? 
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്നും പൗരസ്ത്യസഭകളുടെ കാര്യാലായാധിപന്മാരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചു സഹായമെത്രാന്മാരെ ഒരു ശിക്ഷാനടപടി (ജലിമഹ   മരശേീി) കള്‍ക്കും വിധേയമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ചില സിനഡ് അംഗങ്ങളും മീഡിയ കമ്മീഷനും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് എന്തുകൊണ്ട്? സഹായമെത്രാന്മാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഒന്നുമുണ്ടായിട്ടില്ല എന്നു വത്തിക്കാനില്‍ നിന്നോ സിനഡില്‍നിന്നോ പരസ്യപ്രസ്താവന ഉണ്ടാകണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു. മനത്തോടത്ത് പിതാവിനോടു അനീതിപരമായും യാഥാര്‍ത്ഥവിരുദ്ധമായും പെരുമാറിയതിന്റെ പിന്നില്‍ സിനഡിന് ഉത്തരവാദിത്വമില്ലേ? 
സംഭാഷണം വെടിഞ്ഞ് അക്രമത്തിനുള്ള തീരുമാനമാണു വിവാദരേഖകളെക്കുറിച്ചു സിനഡ് എടുത്തതെന്നാണു ഞങ്ങള്‍ മനസ്സിലാക്കുന്നത്.  മനത്തോടത്ത് പിതാവിനെപ്പോലും പ്രതിയാക്കാന്‍ സിനഡ് ഫാ. ജോബി മാപ്രക്കാവിലച്ചനു അധികാരം നല്കിയിരുന്നോ? ചില വക്കീലന്മാരുടെയും മറ്റു ചില സംഘങ്ങളുടെയും ഹിതത്തിന് ഈ കേസ്സു വിട്ടുകൊടുത്തതിന് ആരാണുത്തരവാദി? ഹൈക്കോടതിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റ സര്‍ക്കുലര്‍ തനിക്കു ബാധകമല്ല എന്നു പരാതിക്കാരന്റെ വക്കീല്‍ പറഞ്ഞതു സിനഡിനുവേണ്ടിയായിരുന്നില്ലേ? അതിരൂപതയിലെ വൈദികരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരംതാണ ഭാഷ സഭയില്‍ നിന്നും വൈദികരില്‍നിന്നുപോലും ഉണ്ടായി. താഴ്ന്ന ജാതിപ്പേര് ആരോപിച്ച് അധിക്ഷേപിക്കുന്നതും അത് അനുമോദിക്കുന്നതുമായ അധമത്വം ഈ സഭയില്‍ നിന്നു കേട്ടു. ഗെത്സെമന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിനോടൊത്തു ആയിരിക്കാന്‍ കഴിയാതെ ഉറങ്ങിയവരാണു വാളെടുത്തു വെട്ടി യേശുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥപൂര്‍ണമാണ്. 
എറണാകുളംഅങ്കമാലി അതിരൂപതയുടെ അജപാലനം സ്തംഭനാവസ്ഥയിലാണ്. വിശ്വാസിസമൂഹം ആദരിച്ച് അംഗീകരിക്കുന്ന ഒരു നാഥനില്ലാത്ത അവസ്ഥ. സഹായമെത്രാന്മാരെ അജപാലനത്തില്‍ നിന്നു പുറത്താക്കിയിരിക്കുന്നു. ഈ സ്ഥിതി തുടരാന്‍ അനുവദിച്ചുകൂടാ. അതിരൂപതയുടെ അജപാലനപരവും ഭരണപരവുമായ നേതൃത്വത്തിന് അനിവാര്യമായ നിയമനം ഉണ്ടാകണം. 
മുന്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത് എറണാകുളംഅങ്കമാലി അതിരൂപതയില്‍ ഉണ്ടായ ഭൂമിക്കച്ചവട പ്രശ്‌നങ്ങളാണ്. അത് അതിരൂപതയുടെ ആഭ്യന്തരപ്രശ്‌നമാണ്, അതു സഭാദ്ധ്യക്ഷനെതിരായ ഒരു പൊതുപ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഈ പ്രശ്‌നത്തിലാണു വത്തിക്കാന്‍ ഇടപെട്ടതും അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായതും. ആര്‍ച്ച്ബിഷപ്പിനെ ഒരു കൊല്ലക്കാലം ഭരണത്തില്‍ നിന്നു മാറ്റിനിര്‍ത്തി. അഡ്മിനിസ്‌ട്രേറ്റര്‍ രണ്ടു കമ്മീഷനുകള്‍വച്ചു റിപ്പോര്‍ട്ടു വത്തിക്കാനു നല്കി. അതിന്റെ തുടര്‍ നടപടികള്‍ സിനഡ് ചെയ്യാനാണു വത്തിക്കാന്‍ ആവശ്യപ്പെടുന്നത്. തുടര്‍നടപടികള്‍ സിനഡ് പരിഗണിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് അതു ചെയ്യുന്നത്? ലക്ഷക്കണക്കിനു രൂപ ചെലവു ചെയ്തു പൗരസ്ത്യ കാര്യാലയത്തിനു സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണു ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാകേണ്ടത്. സംഭവിച്ചിരിക്കുന്ന സാമ്പത്തികനഷ്ടത്തിനു പരിഹാരം (ഞലേെശൗേശേീി ീൃ ൃലരീ്‌ലൃ്യ ീള വേല ളശിമിരശമഹ ഹീലെ ൗെളളലൃലറ) കണ്ടെത്താന്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍ നടത്തേണ്ടത്.  ഇത് കേവലം പണത്തിന്റെ കാര്യം മാത്രമല്ല, ധാര്‍മിക പ്രശ്‌നം കൂടിയാണ്. ഇതും സിനഡിന്റെ സംഭാഷണവഴിയില്‍ അനിവാര്യമായ തിരിച്ചറിവു തന്നെയാണ്. ഭൂമിക്കച്ചവട പ്രശ്‌നങ്ങളുടെ പരിഹാരത്തിനുവേണ്ട സംവിധാനങ്ങള്‍ ഈ സിനഡ് സമ്മേളനം ഉണ്ടാക്കേണ്ടതാണ്. 
നമ്മുടെ സഭയുടെ ഏറ്റവും വലിയ വിപത്തായി ഞങ്ങള്‍ കാണുന്നത് സഭയുടെ പ്രശ്‌നങ്ങളില്‍ അനാവശ്യമായി രാഷ്ട്രീയവ്യവസായ ലോബിക്ക് ഇടം നല്കുന്നതാണ്. താല്ക്കാലിക നേട്ടങ്ങള്‍ക്കായ് അവരുടെ സഹായം നാം തേടിയാല്‍ നാളെ അവരുടെ അധാര്‍മികതയ്ക്ക് നാം കൂട്ടുനില്‌കേണ്ടി വരുമെന്നു മാത്രമല്ല സമൂഹത്തിലെ ഒരു തിരുത്തല്‍ ശക്തിയെന്ന സഭയുടെ അടിത്തറ തന്നെ ഇളകി പോകും. 
സിനഡ്  പിതാക്കന്മാര്‍ സിനഡ് സംവിധാനത്തിന്റെ ഗരിമ മനസ്സിലാക്കി വലിയ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്ന ക്രിസ്തുവിന്റെ ശിഷ്യരെന്ന വിധത്തില്‍ ബഹുസ്വരതയിലായിരിക്കണം ചര്‍ച്ചകള്‍. പഴയ വീഴ്ചകളില്‍ കെട്ടിക്കിടക്കാതെ പുതിയ കൂട്ടായ്മയ്ക്കു വേണ്ട സ്‌നേഹം, സൗഹൃദം, ക്ഷമ, കരുണ എന്നിവയില്‍ നാം ദരിദ്രമല്ലെന്നു തെളിയിക്കേണ്ട ഘട്ടത്തിലാണ് എന്ന തിരിച്ചറിവോടെയാണു ഞങ്ങളുടെ പിതാക്കന്മാരായ നിങ്ങളെ ഞങ്ങള്‍ സമീപിക്കുന്നത്. 

അതിരൂപതയ്ക്കു വേണ്ടി 
അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍
ഫാ. സെബാസ്റ്റ്യന്‍ തളിയന്‍

ഫാ.ജോസ് വൈലിക്കോടത്ത്, വൈദിക സമിതി വക്താവ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക