Image

പ്രധാനമന്ത്രി വെള്ളിയാഴ്ച യു.എ.ഇ.യില്‍; തൊട്ടടുത്ത ദിവസങ്ങളില്‍ ബഹ്‌റൈനിലും

Published on 18 August, 2019
പ്രധാനമന്ത്രി വെള്ളിയാഴ്ച യു.എ.ഇ.യില്‍; തൊട്ടടുത്ത ദിവസങ്ങളില്‍ ബഹ്‌റൈനിലും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്‌റൈനും സന്ദര്‍ശിക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്‌റൈന്‍ സന്ദര്‍ശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. ഓഗസ്ത് 23 ന് വെളളിയാഴ്ച വൈകീട്ടോടെ മോദി അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകീട്ട് ബഹ്‌റൈനിലേക്കും പോകുമെന്നാണ് സൂചന.

Join WhatsApp News
Ooru chutal 2019-08-18 19:44:56
ആഹാ, ബെസ്റ്  പ്രധാനമന്ത്രി.. ഊരു  ചുറ്റൽ തുടങ്ങി. ചെറിയ പിള്ളേർ സൈക്കിൾ കിട്ടിയാൽ കറങ്ങുന്ന പോലെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക