Image

ഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായി

റോയി ചെങ്ങന്നൂര്‍ Published on 18 August, 2019
ഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായി
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായി. ഓഗസ്റ്റ് 17-നു ന്യൂസിറ്റിയിലെ ലൈമ്പറിയില്‍ നിന്നും രാവിലെ 11 മണിക്ക് പരേഡ് ആരംഭിച്ച് സൗത്ത് മെയിന്‍ സ്ട്രീറ്റിലൂടെ കോര്‍ട്ട് പാര്‍ക്കിംഗില്‍ അവസാനിച്ചു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പരേഡില്‍ പങ്കെടുത്തു. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഇന്നസെന്റ് ഉലഹന്നാന്‍, താത്കാലിക പ്രസിഡന്റ് റോയി ചെങ്ങന്നൂര്‍, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ജേക്കബ് വര്‍ഗീസ് (ജോയി), മോന്‍സി വര്‍ഗീസ്, സാലി ഇന്നസെന്റ് എന്നിവരും മറ്റു പ്രവര്‍ത്തകരും അസോസിയേഷന്റെ ബാനറിനു പിന്നില്‍ അണിനിരന്നു. ഭാരത് മാത് കീ ജയ്, വന്ദേമാതരം എന്നിവ പരേഡില്‍ ഉടനീളം മലയാളി ശബ്ദത്തില്‍ ഉച്ചത്തില്‍ മുഴക്കിയിരുന്നു. ഇന്ത്യയുടെ ഏഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം റോക്ക്‌ലാന്റ് കൗണ്ടിയില്‍ പ്രൗഢഗംഭീരമായി ആഘോഷിക്കുകയുണ്ടായി.

ഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായിഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായിഇന്ത്യാ ഡേ പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിറസാന്നിധ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക