Image

കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 22 മുതല്‍ അമേരിക്കയില്‍

Published on 20 August, 2019
കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 22 മുതല്‍ അമേരിക്കയില്‍
വാഷിംഗ്ടണ്‍ ഡിസി:  മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍  മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഓഗസ്റ്റ് 22 ന് പുറപ്പെടും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ന്യൂജഴ്‌സിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെആഗോള കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് എത്തുക.
 
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുമ്മനം സന്ദര്‍ശനം നടത്തും. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ  ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.

വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ് 22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ് (ആഗസ്റ്റ് 25),ഫ്‌ലോറിഡ(ആഗസ്റ്റ് 27), ന്യൂജഴ്‌സി(ആഗസ്റ്റ്30), ന്യൂയോര്‍ക്ക(സെപ്റ്റ 3)്, ഫിലഡല്‍ഫിയാ(സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6)സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റ 9)എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുക.

Join WhatsApp News
Christopher 2019-08-21 10:13:25
He is a divider in Chief. KHNA and other Kerala Hindu organizations here love to hear Christian bashing and Muslim bashing at their conferences. If they hate Christians so much, can’t they go home! The last time i looked, Christians are still a majority here!!!
Gopala Krishnan 2019-08-21 11:54:52
വർഗീയ വാദികളായ  ഗോപാല കൃഷ്‌ണന്റെയും കുമ്മനത്തിന്റെയും വരവിന്റെ ഉദ്ദേശം അമേരിക്കൻ മലയാളികളിൽ വർഗീയത കുത്തിവെക്കാൻ മാത്രമാണ്. ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും 'ബാഷ്' ചെയ്‌താൽ മാത്രമേ ഇവരുടെ ഹിന്ദുത്വ വളരുവെന്ന ചിന്തകളാണ് ഈ വർഗീയ നേതാക്കൾക്കുള്ളത്. കേരളത്തിൽ നിന്ന് ചക്കാത്തിൽ അമേരിക്കയിലെത്തുന്ന ഈ വർഗീയ പുങ്കവന്മാർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവരാണ്. കേരളത്തിൽ ചിലവാകാത്ത മതസൗഹാർദത്തിനെതിരെയുള്ള കുത്തിത്തിരിപ്പ് അമേരിക്കയിൽ ചിലവാകുമോയെന്നുള്ള ഒരു പരീക്ഷണം കൂടിയാണ് ഹിന്ദു ഐക്യവേദി. ഇവരെയൊക്കെ ചുമക്കുന്ന അമേരിക്കൻ ഹിന്ദു ഐക്യവേദിക്കാരുടെ തോളുകളും നാറുമെന്നും അറിയണം. നിലക്കൽ മാർത്തോമ്മാ കുരിശ് എന്ന ഫേക്ക് കുരിശു സ്ഥാപിച്ച് ശബരിമലയിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളുമായുള്ള അസ്വസ്ഥതയുണ്ടാക്കിയതും കുമ്മനം നേതൃത്വമായിരുന്നു.
Catch 22 2019-08-21 21:13:10
 മൊഹിയുദ്ദിൻ നടുക്കണ്ടിയിൽ എന്ന മുസ്ലിം കാരശ്ശേരി എന്ന ഉടുപ്പിട്ടു അമേരിക്കയിൽ വന്നു  വാതോരാതെ പ്രസംഗിച്ചപ്പോൾ മറന്നു പോയത് മുണ്ട് വലത്തോട്ടു ഉടുക്കാതെ ഇടത്തോട്ട് ഉടുത്തതാണ്.  ഏത് പെരും കള്ളനും തൊണ്ണൂറ്റി അൻപത്  ശതാമാനം വരെ മാത്രമേ  തെളിവുകൾ ഇല്ലാതെ കുറ്റം നിർവഹിക്കാൻ കഴിയൂ  എന്ന് എന്റെ ഗുരുനാഥൻ കുറ്റാന്വേഷണത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട് . കുറ്റവാളി മറന്നുപോകുന്ന ആ ഒരു ശതമാനം നമ്മൾക്ക് ഇവരുടെ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ മനസ്സിലേക്കുള്ള മാർഗ്ഗമാണ് . കുമ്മനം ഹിന്ദുവാണോ, ക്രൈസ്തവനാണോ മുഹമ്മദീയനാണോ എന്നൊന്നും പലർക്കും അറിയില്ല.  ഇവർക്കൊന്നും മനുഷ്യ നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല . ഇവർക്ക്ക്കൊക്കെ കൂട്ട് നിൽക്കുന്ന ചില് വിഷജന്തുക്കളായ മലയാളികൾ, മതത്തിന്റെയും സംഘടനകളുടെയും കീഴെ ഒളിഞ്ഞിരിപ്പുണ്ട് . ഇതൊന്നും മനസ്സിലാക്കാതെ ഇവരുടെ പുറകെ നടക്കുന്ന കഴുതകളായ മലയാളികളും ഉണ്ടെന്നുള്ളതാണ് .  ഈ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്നങ്ങൾ ഉണ്ട് .  കേരളത്തിലോ ഇൻഡിയിലെയോ പ്രശ്നങ്ങളെ ഇവിടെ ഇരുന്നു കൊണ്ട് പരിഹരിക്കാൻ കഴിയുകയില്ല .  അമേരിക്കൻ സമൂഹവുമായി അലിഞ്ഞു ചേരാൻ പ്രയാസമുള്ള മലയാളികൾ ഇന്നും ഇവരെപ്പോലുള്ള രാഷ്ട്രീയക്കാരെ തോളിലേറ്റി നടക്കുകയാണ് . ഇവർ അറിയുന്നില്ല ഇവരുടെ സുഹൃത്തുക്കളിൽ പലരും , ഇവർ ഞങ്ങളുടെ സുഹൃത്തുക്കളാണെന്ന് പറയുന്നതിൽ ലജ്ജിക്കുന്നവരാണെന്ന് .  കാത്തിരികൊണ്ടു വളം വച്ചിട്ട് കാര്യമില്ലെന്നറിയാം . പക്ഷെ അതുകൊണ്ട് നന്നായില്ലെങ്കിലും കൂമ്പ് കരിഞ്ഞുപോയാൽ അങ്ങനെ ഒരെണ്ണമെങ്കിലും ഭൂമിക്കും മനുഷ്യർക്കും ഭാരമല്ലല്ലോ എന്ന് സമാധാനിക്കാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക