Image

സുരാജ് വെഞ്ഞാറുമൂടും, ടിനി ടോമും നേതൃത്വം നല്‍കുന്ന ചിരിയുടെ 'പൂരം' ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 5ന്

ഷോളി കുമ്പിളുവേലി Published on 21 August, 2019
സുരാജ് വെഞ്ഞാറുമൂടും, ടിനി ടോമും നേതൃത്വം നല്‍കുന്ന ചിരിയുടെ 'പൂരം' ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 5ന്
ന്യൂയോര്‍ക്ക് : പ്രസിദ്ധ സിനിമാ താരങ്ങളായ സുരാജ് വെഞ്ഞാറമൂടിന്റേയും, ടിനിടോമിന്റേയും നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന കോമഡി സ്‌റ്റേജ് ഷോ, 'പൂരം' ഒക്ടോബര്‍ 5-ാം തീയതി ശനിയാഴ്ച 5 മണിക്ക് മൗണ്് വെര്‍ണല്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.(100 California Rd, Mount Vernon).

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ സ്‌റ്റേജ് ഷോയില്‍, കോമഡി രാജാക്കന്മാരായ ടിനി, സുരാജ് എന്നിവരെ കൂടാതെ, പ്രസിദ്ധ ഗായകരായ വൈഷ്ണവ് ഗീരിഷ്, ഡെല്‍സി നൈനാന്‍, പ്രസിദ്ധ മെന്റലിസ്റ്റ് നിവിന്‍ നിരവനന്ത്, സിനിമാ താരങ്ങളായ ഇനിയ, സരയു, നയന കൂടാതെ ചലച്ചിത്ര കോമഡ് രംഗത്ത് പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്നു.

ശുദ്ധമായ കോമഡിയും, മധുരമായ ഗാനങ്ങളും കോര്‍ത്തിണക്കിയ ഈ പ്രോഗ്രാം, കുടുംബ സദസുകള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന കലാവിരുന്നായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോയിസന്‍ മണവാളന്‍: 914 562 9466
Online Tickets available: https://eventztermytickets.com
സുരാജ് വെഞ്ഞാറുമൂടും, ടിനി ടോമും നേതൃത്വം നല്‍കുന്ന ചിരിയുടെ 'പൂരം' ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 5ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക