Image

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം, പിന്തുണച്ച്‌ ബംഗ്ലാദേശ്‌

Published on 21 August, 2019
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം, പിന്തുണച്ച്‌ ബംഗ്ലാദേശ്‌

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന്‌ ബംഗ്ലാദേശ്.


ജമ്മുകശ്മീരില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.


ഇന്ത്യന്‍ നടപടിയില്‍ പിന്തുണയറിയിച്ച്‌ കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക