Image

ലാന നാഷണല്‍ കണ്‍വെന്‍ഷനില്‍ പുസ്തകപരിചയം

Published on 21 August, 2019
ലാന നാഷണല്‍ കണ്‍വെന്‍ഷനില്‍ പുസ്തകപരിചയം
ഡാളസ്: ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ 11 മതു നാഷണല്‍ കണ്‍വെന്‍ഷന്‍ 2019 നവംബര്‍ 1, 2, 3 തീയതികളില്‍ ഡാളസ്സിലെ  ഡി. വിനയചന്ദ്രന്‍ നഗറില്‍ ( ഡബിള്‍ ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, TX  75234 ) വച്ച് പൂര്‍വാധികം ഭംഗിയായി നടത്തുവാനുള്ള  ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ലാന സാഹിത്യ സമ്മേളനത്തോട് അനുബന്ധിച്ചു, മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചയെ മുന്‍നിര്‍ത്തി, മലയാള ഭാഷാസ്‌നേഹികളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും കാനഡയിലുമുള്ള  മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ക്ക് സുപരിചിതരായ  അബ്ദുള്‍ പുന്നയൂര്‍കുളത്തിനെയും, ജെയിംസ് കുരീക്കാട്ടിലിനെയും ചുമതലപ്പെടുത്തി.

 പ്രസ്തുത പരിപാടിയില്‍ തങ്ങളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നവര്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 2016  2019 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷ് / മലയാളം കൃതികളുടെ ഒരു പ്രതി അബ്ദുള്‍ പുന്നയൂര്‍ കുളത്തിന്റെ മേല്‍വിലാസത്തില്‍ എത്തിച്ചു കൊടുക്കേണ്ടതാണ്.

പുസ്തകങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒന്നാം തീയതി ആണ്. ലാന കണ്‍വെന്‍ഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു, പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ കൃതികള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്ന് പ്രത്യേകം അറിയിക്കുന്നു.

കൃതികള്‍ അയയ്‌ക്കേണ്ട  വിലാസം:
M. N. Abdutty.
25648 Salem
Roseville, MI 48066
---------------------
For more inf.
Abhul Punnayoorkulam .    -  586 - 994 - 1805
James Kureekkaattil .        -   248 - 837 - 0402
Josen George .                 -   469 - 755 - 1988

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക