Image

കേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയും

എ.സി. ജോര്‍ജ്ജ് Published on 21 August, 2019
കേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയും
ഹ്യൂസ്റ്റന്‍: ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പ്രതിമാസ ഭാഷാസാഹിത്യസമ്മേളനം ആഗസ്റ്റ് 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ്‌കേരളാ കിച്ചന്‍ ഓഡിറ്റോറിയത്തില്‍കേരളാറൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ്‌ഡോ. സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഭാഷാസാഹിത്യയോഗത്തിലെമോഡറേറ്ററായിടോം വിരിപ്പന്‍ പ്രവര്‍ത്തിച്ചു. “”ഉത്തരാധുനികത” എന്ന വിഷയത്തെ ആസ്പദമാക്കിജോണ്‍ മാത്യു പ്രബന്ധമവതരിപ്പിച്ചു. ഉത്തരാധുനികത ഒരു ചതുരത്തില്‍ഒതുക്കി നിര്‍ത്താവുന്ന ഒരു പ്രസ്ഥാനമല്ല. കാലങ്ങളിലൂടെഏറ്റം പുതുതായിഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ പഠനാര്‍ഹമായ, ഒരു പുതിയചിന്താവിഷയമായോ, സങ്കല്പമായോആരെങ്കിലും ഒരു സുപ്രഭാതത്തില്‍ വന്നാല്‍അതും ഉത്തരാധുനികതയെന്ന ബൃഹത്തായജീവിതരീതിയുടെ ഭാഗമായികണക്കാക്കുന്നു. മനുഷ്യന്റെസ്വതന്ത്ര ചിന്തയില്‍ നിന്നാണ്‌മോഡേണിസംഉടലെടുത്തത്. മോഡേണിസത്തിന്റെവീഴ്ചകളും പരാധീനതകളും പോസ്റ്റുമോര്‍ട്ടംചെയ്യുകയായിരുന്നു പോസ്റ്റ്‌മോഡേണിസം. ഫ്യൂഡലിസവിരുദ്ധമെന്നു വ്യാഖ്യാനപ്പെട്ടിരുന്ന കമ്മ്യൂണിസവും സോഷ്യലിസവുംപോലും ഫ്യൂഡലിസ്റ്റ്‌വ്യവസ്ഥിതികളായിമാറി.
   
സങ്കീര്‍ണ്ണമായ ഈ വിഷയത്തെപ്പറ്റിചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വൈവിദ്ധ്യങ്ങളായ ആശയങ്ങളാണ്അവതരിപ്പിച്ചത്. അമേരിക്കയില്‍വളരെ നാളായിജീവിക്കുന്നവരായിട്ടും നമ്മുടെയൊക്കെ ചിന്തയുംചര്‍ച്ചയുംകേരളത്തിലെ പള്ളി-അമ്പല- രാഷ്ട്രീയ പാരമ്പര്യ പ്രശ്‌നങ്ങളില്‍കുടുങ്ങിക്കിടക്കുന്നതില്‍ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുംആശ്ചര്യം പ്രകടിപ്പിച്ചു.
ഇക്കാര്യത്തിലുംകാലത്തിന്റെചുവരെഴുത്തു കണ്ട് ഒരു പൊളിച്ചെഴുത്ത്
ആവശ്യമാണെന്ന് പോസ്റ്റ്‌മോഡേണ്‍ അല്ലെങ്കില്‍ഉത്തരാധുനികതയെന്ന വിഷയചര്‍ച്ചയില്‍ പൊന്തിവന്നു. ചര്‍ച്ചാസമ്മേളനത്തില്‍ജോസഫ്മണ്ഡപം, തോമസ്‌വര്‍ഗീസ്, റവ. ഡോ. തോമസ് അമ്പലവേലില്‍, ജോസഫ്തച്ചാറ, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബോബിമാത്യു, ഗ്രേസി നെല്ലിക്കുന്നേല്‍, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ഈശോജേക്കബ്, ഡോ. മാത്യുവൈരമണ്‍, മാത്യുമത്തായി, ജോണ്‍ തൊമ്മന്‍, ടി.എന്‍. സാമുവല്‍, ബാബുകുരവയ്ക്കല്‍, ഷാജി ഫാംസ്ആര്‍ട്ട്, ജോണ്‍ മാത്യു, ഡോ. സണ്ണിഎഴുമറ്റൂര്‍തുടങ്ങിയവര്‍സജീവമായി പങ്കെടുത്തു. കേരളാറൈറ്റേഴ്‌സ ്‌ഫോറത്തിന്റെസെപ്തംബര്‍മാസയോഗത്തില്‍വച്ച്‌സമുചിതമായിഓണംആഘോഷിക്കാനും തീരുമാനിച്ചു.
   
കേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയുംകേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയുംകേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയുംകേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയും
Join WhatsApp News
ഉത്തരാധുനിക മത്തായിച്ചൻ 2019-08-22 21:15:03
സംഗതി  ആർക്കും  മനസിലാകാത്തത്  ആണെങ്കിലും, സംഗതി  വികലമായാലും   ഇത്തരം  വല്ലതും  അങ്ങു  നീട്ടി  തട്ടിവിട് . അങ്ങനെ  റൈറ്റേഴ്‌സ്  ഫോറത്തിന്   മലയാളം സൊസൈറ്റിയെ  കവച്ചു വക്കാൻ  പറ്റും . മലയാളം സൊസൈറ്റിക്കാർ   എം ൻ  കാരശ്ശേരിയെ  പൊക്കി ഏങ്കിലും  ഫലമുണ്ടായില്ല . അയാൾ  തന്നെ  അവിടത്തെ  പരിപാടി  ബോറാക്കി.   ഓരോ  ചോദ്യത്തിനും  15  മിനിറ്റു  അധിക  പ്രസംഗവും , മുഖ്യമായി  മലയാളം  സൊസൈറ്റികരായവരെ  അടിച്ചിരുത്തി. റൈറ്റേഴ്‌സ്  ഫോറം  ഓരോ  ബുക്കിറക്കും . അതിലെ  എഴുത്തുകാർക്കു  ഓരോ  ബുക്ക്‌  കൊടുക്കും . അങ്ങനെ  അവനവൻ  എഴുതീത്  അവനവനു  വായിച്ചു  രസിക്കാം . അങ്ങനെ  വല്ലതും  മലയാളം  സൊസൈറ്റി  നടത്തിയാൽ  റൈറ്റർ  ഫോറത്തിനെ  കടത്തി  വെട്ടാം . ആയിരകണക്കിന്  ബുക്കടിച്ചു നാട്ടിൽ  വിതരണം  നടത്തി  എന്നും  അങ്ങു  വെച്ചു  കാച്ചണം . നാട്ടിൽ  പോയി  ആരും  ചെക്കു  ചെയ്‌യുകയില്ലല്ലോ . റൈറ്റർ ഫോറമായാലും , മലയാളം  സൊസൈറ്റി  ആയാലും ജനാധിപത്യമില്ലാതെ  ഏതാനും  പേരുടെ  കൈയ്യിൽ  കിടന്നു  കളിക്കുകയാണെന്നാണ്  ചിക്കാഗോ  ട്രിബുൻ  പറയുന്നത്  
അത്യന്താധുനികം അവറാച്ചൻ ,NY 2019-08-22 23:14:29
എന്താണ് എല്ലാവരും കുന്തം വിഴുങ്ങിയതുപോലെ ഇരിക്കുന്നത് ?  ഇരുമ്പുലക്കപ്പോലത്തെ സാധനമല്ലേ ഉത്തരാധുനികം . അത് തള്ളി അകത്തോട്ട് കേറ്റിയാൽ പെട്ടെന്ന് ദഹിക്കില്ല ഉത്തരാധുനികം മത്തായി . അത് നല്ല ചൂടുള്ള വെള്ളത്തിൽ പുഴുങ്ങി വായിൽ വച്ച് കൊടുക്കണമായിരുന്നു . ഓരോ അവന്മാരുടെ ഇരുപ്പു കണ്ടാൽ മലബന്ധം വന്നപോലെയാണ് .  പിന്നെ ഉത്തരാധുനികം മത്തായി പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല .  ഇടതൻ കാരശേരിയെ കൊണ്ടുവന്നത്, ഈശോ മിശിഹാ ആണെന്നാണ് എന്റെ ഹ്യുസ്റ്റണിൽ ഉള്ള കൂട്ടുകാരൻ 'തണുപ്പൻ' പറഞ്ഞത് .  അതിൽ റൈറ്റേഴ്  പോറലും  മലയാളം തോട്ടിലും ചെന്ന് പെട്ട് കാരശ്ശേരിയുടെ പ്രഹരം വാങ്ങിക്കുകയായിരുന്നു .  ചോദ്യം ചോദിച്ചവനാരുടെ ഒക്കെ കഴുത്തിന് പിടിക്കുമോ എന്ന് തോന്നിയാണ് എന്റെ 'തണുപ്പൻ' സുഹൃത്ത് പറഞ്ഞത് . കാരശ്ശേരിക്ക് ഉത്തരം കൊടുക്കാൻ പറ്റാത്ത ചോദ്യമാണെങ്കിൽ, ചോദിച്ചവന്റെ ചോദ്യം മാറ്റിമറിച്ചിട്ട് ഇതല്ലേ നിങ്ങൾ ചോദിച്ചതെന്നും പറഞ്ഞു 1900 തുടങ്ങി 2019 വരെയുള്ള ചരിതം മുഴുവൻ പറയും . എന്നിട്ട് ഇതല്ലേ നിങ്ങൾ ചോദിച്ചതെന്ന് ചോദിക്കും . ചെറിയ ചോദ്യവും വലിയ ഉത്തരവും .  എന്തായാലും ഈ മനസിലാകാത്ത വിഷയങ്ങൾ ദയവ് ചെയ്തു അടുത്ത തവണ പുഴുങ്ങി കൊണ്ടുവരണം പെട്ടെന്ന് തിന്നുകയും പിറ്റേ ദിവസം മല ബന്ധം ഇല്ലാതെ കക്കൂസിൽ പോകാമല്ലോ . എന്നാൽ നിറുത്തട്ടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക