Image

ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി

Published on 22 August, 2019
ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ചിദംബരത്തിന്‍റെ ഭാര്യ നളിനിയും മകന്‍ കാര്‍ത്തിയും കോടതിയില്‍ എത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തെ സി.ബി.ഐ പ്രത്യേകകോടതിയില്‍ ഹാജരാക്കുന്നത്.


കോടതിക്ക് അകത്തും പരിസരത്തുമായി 100 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ് വി, കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ എന്നിവര്‍ കോടതിയിലുണ്ട്. ജസ്റ്റിസ് അജയ് കുഹാര്‍ ആണ് കേസ് പരിഗണിക്കുന്നത്. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാകുന്നത്. ചിദംബരത്തിനായിഅഭിഷേക് സിങ് വി, കപില്‍ സിബല്‍ എന്നിവര്‍ ഹാജരാകുന്നു.


ബുധനാഴ്ച വൈകീട്ട് കോ​ണ്‍​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്ത്​ വാ​ര്‍​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും വ​സ​തി​യി​ല്‍ എ​ത്തു​ക​യും ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളോ​ടെ ചിദംബരത്തെ അ​റ​സ്​​റ്റ്​ ചെയ്ത​ത്. വസതിയുടെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീട്ടില്‍ പ്രവേശിച്ചത്.


ബുധനാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിത വാര്‍ത്ത സമ്മേളനം നടത്തിയതിന് പിന്നാലെ സി.ബി.ഐ എത്തിയിരുന്നെങ്കിലും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക