Image

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോള്‍ മൂന്ന് ആഴ്ച കൂടി നീട്ടി

Published on 22 August, 2019
രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോള്‍ മൂന്ന് ആഴ്ച കൂടി നീട്ടി

ചെന്നൈ: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോള്‍ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. മ​ക​ളു​ടെ വി​വാ​ഹ​വുമായി ബന്ധപ്പെട്ട് നളിനിക്ക്​ ഒ​രു മാ​സ​​ത്തെ പ​രോള്‍ അനുവദിച്ചിരുന്നു.


30 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹ ഒരുക്കം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍, ഇത് നിരസിച്ച കോടതി മൂന്ന് ആഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടുകയായിരുന്നു.


1991 മു​ത​ല്‍ 28 വ​ര്‍​ഷ​മാ​യി ന​ളി​നി ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം പി​താ​വ്​ ശ​ങ്ക​ര​നാ​രാ​യ​ണ​​​​െന്‍റ സം​സ്​​കാ​ര ച​ട​ങ്ങി​നാ​ണ്​ ഇ​തി​ന്​ മു​മ്ബ്​ ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ കി​ട്ടി​യ​ത്. രാ​ജീ​വ്​​ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ഇ​തേ ജ​യി​ലി​ല്‍ ത​ട​വു​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന മു​രു​ക​ന്‍ എ​ന്ന ശ്രീ​ഹ​ര​നാ​ണ്​ ഭ​ര്‍​ത്താ​വ്.


ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​േ​മ്ബാ​ള്‍ ന​ളി​നി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ചെ​ങ്ക​ല്‍​പ​ട്ട്​ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ക​ളെ പ്ര​സ​വി​ച്ച​ത്. പി​ന്നീ​ട്​ നാ​ലു​വ​ര്‍​ഷം മ​ക​ള്‍ ന​ളി​നി​ക്കൊ​പ്പം ജ​യി​ലി​ല്‍​ ക​ഴി​ഞ്ഞു. 2005 മു​ത​ല്‍ ല​ണ്ട​നി​ല്‍ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന മകള്‍ക്ക് ബ്രി​ട്ടീ​ഷ്​ പൗ​ര​ത്വ​മു​ണ്ട്​.


സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 161ാം വ​കു​പ്പ്​ പ്ര​കാ​രം ന​ളി​നി ഉ​ള്‍​പ്പെ​ടെ കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​മെ​ന്ന ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​​​​െന്‍റ ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ന​ളി​നി​യു​ടെ വ​ധ​ശി​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ്​ ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ വ​നി​ത ത​ട​വു​കാ​രി​യാ​ണ്​ ന​ളി​നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക