Image

ചിരിപ്പിച്ച്‌ ഹരീഷ് കണാരന്‍: 'പട്ടാഭിരാമന്‍' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

Published on 22 August, 2019
ചിരിപ്പിച്ച്‌ ഹരീഷ് കണാരന്‍: 'പട്ടാഭിരാമന്‍' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'പട്ടാഭിരാമന്‍'. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളികള്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഹരിഷ് കണാരനും ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ് 'പട്ടാഭിരാമന്‍' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍. ചിത്രം നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും പട്ടാഭിരാമനുണ്ട്. ചിത്രത്തില്‍ പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. എബ്രഹാം മാത്യു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.


ദിനേഷ് പള്ളത്തിന്റേതാണ് 'പട്ടാഭിരാമന്‍' എന്ന സിനിമയുടെ തിരക്കഥ. ബൈജു സന്തോഷ്, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, നന്ദു, പാര്‍വ്വതി നമ്ബ്യാര്‍, അനുമോള്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക