Image

ഒന്നര മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദം; ഒടുവില്‍ ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍

Published on 22 August, 2019
ഒന്നര മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദം; ഒടുവില്‍ ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരം അന്വേഷണവുമായി നിസഹകരണമാണ്.  ഈ സാഹചര്യത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമാണ്. ഇന്ദ്രാണി മുഖര്‍ജിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ സി.ബി.ഐയുടെ കൈവശമുണ്ട്. ഇത് വ്യക്തമാകണമെങ്കില്‍ ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും തുഷാര്‍ മേത്ത വാദിച്ചു.

ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തിന്റെ ഭാഗങ്ങളും തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. കേസ് ഡയറിയും സി.ബി.ഐ ഹാജരാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക