Image

കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല, പണം തട്ടാനുള്ള ശ്രമമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published on 22 August, 2019
കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല, പണം തട്ടാനുള്ള ശ്രമമെന്ന് തുഷാര്‍ വെള്ളാപ്പള്ളി


അജ്മന്‍: ചെക്ക് കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി മുന്നോട്ടുപോകും. കേസിനു പിന്നില്‍ രാഷ്ട്രീല ഗൂഢാലോചനയില്ല. പണം തട്ടാനുള്ള ശ്രമം മാത്രമാണെന്നും തുഷാര്‍ അജ്മനില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു

ന്‌റെ ഓഫീസില്‍ നിന്ന് മുന്‍പേങ്ങോ മോഷ്ടിച്ച ചെക്കില്‍ കള്ള ഒപ്പിട്ട് ബാങ്കില്‍ കൊടുത്തതാണ്. കഴിഞ്ഞ മാസമാണ് ഒപ്പുവച്ചതായി കാണുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ താന്‍ യുഎഇയില്‍ വന്നിട്ടില്ല. ഇത്രയും പഴയ ചെക്ക് യുഎഇയില്‍ നിലവുണ്ടോ എന്നുപോലുമറിയില്ല. 

പരാതിക്കാരന്‍ തന്റെ കീഴില്‍ കരാര്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നതാണ്. അന്നത്തെ കാലത്ത് നിസാര തുക നല്‍കാനുണ്ടായിരുന്നു. അത് കൊടുത്തുതീര്‍ത്തിരുന്നതാണ്. അല്ലാതെ കേസില്‍ പറയുന്നതുപോലെ 9 മില്യണ്‍ ദിര്‍ഹം നല്‍കാനില്ല. തന്നെ കേസില്‍ പെടുത്താനോ അപമാനിക്കാനോ അല്ല, പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാന്‍ താല്‍പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ ജയിലില്‍ ആയിരുന്നില്ല. പോലീസ് സ്‌റ്റേഷനിലാണ് കഴിഞ്ഞത്. ഇന്ത്യക്കാരായ നിരവധി പേര്‍ ഇതുപോലെ ചെയ്യാത്ത കുറ്റത്തിന് ചതിക്കപ്പെട്ട് യു.എ.ഇ ജയിലുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എ യൂസഫലിയാണ് തനിക്കു വേണ്ടി ഇടപെടല്‍ നടത്തിയത്. താന്‍ ചതിക്കപ്പെട്ടതാണെന്നും നിരപരാധിയാണെന്നും അദ്ദേഹത്തിനും സര്‍ക്കാരിനും ബോധ്യപ്പെട്ടതുകൊണ്ടാണിതെന്നും തുഷാര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക