Image

മഞ്ജുവാര്യര്‍ എന്ന കരുത്തുറ്റ മനുഷ്യസ്ത്രീയെ അടുത്തറിയാന്‍ കഴിഞ്ഞു; നടന്നുപോന്നത് പാറക്കെട്ടുകളിലൂടെ, എല്ലാവും സുരക്ഷിതരെന്ന് സനല്‍ കുമാര്‍ ശശിധരന്‍

Published on 22 August, 2019
 മഞ്ജുവാര്യര്‍ എന്ന കരുത്തുറ്റ മനുഷ്യസ്ത്രീയെ അടുത്തറിയാന്‍ കഴിഞ്ഞു; നടന്നുപോന്നത് പാറക്കെട്ടുകളിലൂടെ, എല്ലാവും സുരക്ഷിതരെന്ന് സനല്‍ കുമാര്‍ ശശിധരന്‍


തിരുവനന്തപുരം : നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമാ സംഘത്തിലെ മുഴുവന്‍ ആളുകളും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കഴിഞ്ഞ 10 ദിവസമായി മൊബൈല്‍ റെയിഞ്ചും ഇന്റര്‍നെറ്റും ഇല്ലാതെ ഹിമാലയന്‍ പര്‍വതങ്ങളിലായിരുന്നുവെന്നും ഹിമാചല്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ മുഴുവന്‍ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് പുറത്തെത്തിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിയ സിനിമ 'കയറ്റ'ത്തിന്റെ ചിത്രീകരണത്തിനായാണ് സനല്‍കുമാര്‍ ശശിധരനും സംഘവും ഹിമാചലില്‍ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. സൗകര്യങ്ങള്‍ ഒരുക്കാന്‍ പരിചയസമ്പന്നരായ 10 സഹായികളും ഒപ്പം ഉണ്ടായിരുന്നു. 

അപകടകരമായ ഹിമാലയന്‍ ട്രക്കിംഗ് ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.

സംഘത്തിലുള്ള ഓരോരുത്തരുടെയും മന:സാന്നിദ്ധ്യത്താലും മൗണ്ടന്‍ എക്‌സ്‌പെഡിഷന്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ സനല്‍കുമാര്‍ ശശിധരനും സംഘവും ആറു മണിക്കൂറിനകം സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാ വഴികളും കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നിരുന്നതിനാല്‍ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനായില്ല. 

തങ്ങളെ കൂടാതെ ഇരുനൂറോളം പേര്‍ ആ സ്ഥലത്ത് കുടുങ്ങിയിരുന്നതായും സനല്‍കുമാര്‍ ശശിധരന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സംഘത്തിലെ മൂന്നുപേര്‍ക്ക് കാലിനു ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ തങ്ങള്‍ക്ക് ചത്രുവില്‍ തന്നെ നില്‍ക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കുമായി എട്ടു കിലോമീറ്റര്‍ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചതായും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. തടസങ്ങളിലൊന്നും തളരാത്ത ഒരു ഊര്‍ജ്ജം എല്ലാവരിലും ഉണ്ടായിരുന്നു

സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും തങ്ങളിലില്ലായിരുന്നു. മഞ്ജു വാര്യര്‍ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു തന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടമെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു

Join WhatsApp News
josecheripuram 2019-08-23 12:33:51
She is an Iron wing butterfly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക